കേരളം

kerala

Car Catches Fire In Idukki | ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു, വാഹനം പൂർണമായും കത്തിനശിച്ചു

By ETV Bharat Kerala Team

Published : Sep 10, 2023, 5:34 PM IST

Car Catches Fire While Running in Bodimettu, Idukki

ഇടുക്കി:ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് കത്തിനശിച്ചു. ഇടുക്കി ബോഡിമെട്ടിന് സമീപത്താണ് തമിഴ്‌നാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചത് (Car Catches Fire in Idukki). ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ബോഡിമെട്ടിന് താഴെ ഏഴാമത്തെ ഹെയർപിൻ വളവിൽ വാഹനത്തിന് തീ പിടിച്ചത്. രാമലക്ഷ്മി‌, മക്കളായ സുരേഷ്, ബാബു എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ചെറിയ പരിക്കുകളോടെ മൂന്ന് പേരെയും ബോഡിനായ്ക്കനൂർ ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക്‌ ശേഷം കുടുംബം ആശുപത്രി വിട്ടു. ഇടുക്കി ചിന്നക്കനാലിലെ ബന്ധുവിന്‍റെ വിവാഹ ചടങ്ങിൽ പങ്കടുക്കുവാൻ തമിഴ്‌നാട്ടിലെ ശിവകാശി മുത്തുനഗറിൽ നിന്നും എത്തിയതായിരുന്നു രാമലക്ഷ്‌മിയും കുടുംബവും. കാറിൽ നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് ഇവർ വാഹനത്തിൽ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. കുരങ്ങിണി പൊലീസ് സ്ഥലത്തെത്തിയാണ് മൂവരെയും സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെഡാൻ വിഭാഗത്തിൽപ്പെട്ട കാറാണ് അഗ്നിക്ക് ഇരയായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം. തീ പിടിത്തത്തിൽ കാർ പൂർണമായും കത്തിനശിച്ചു (The car was completely burnt). സംഭവത്തിൽ കുരങ്ങിണി പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details