കേരളം

kerala

തൃശൂർ കോർപ്പറേഷനിൽ കൗണ്‍സിലർമാരുടെ കൂട്ടത്തല്ല്

By

Published : Aug 27, 2021, 4:10 PM IST

മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിലാണ് ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിലടിച്ചത്.

ruckus in thrissur corporation  opposition demands cancellation of master plan  master plan approved by council  thrissur corporation  തൃശൂർ കോർപ്പറേഷനിൽ കൂട്ടത്തല്ല്  തൃശൂർ കോർപ്പറേഷൻ  ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലടി  തൃശൂർ കോർപ്പറേഷൻ
തൃശൂർ കോർപ്പറേഷനിൽ കൗണ്‍സിലർമാരുടെ കൂട്ടത്തല്ല്

തൃശൂർ: ചർച്ചയ്‌ക്കെത്തിയ കൗണ്‍സിലർമാർ തൃശൂർ കോർപ്പറേഷനിൽ തമ്മിൽതല്ലി. കോർപറേഷനിലെ മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിലാണ് ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിലടിച്ചത്. മാസ്റ്റർ പ്ലാൻ റദ്ദുചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം ചർച്ച ചെയ്യാൻ മേയർ എംകെ വർഗീസ് തയ്യാറായില്ല.

Also Read: മരത്തിന് മുകളിൽ നിന്ന് വിദ്യാർഥി താഴെ വീണ സംഭവം; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

തുടർന്നുണ്ടായ ബഹളമാണ് കൂട്ടയടിയിൽ അവസാനിച്ചത്. കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളാണ് പ്രതിഷേധിച്ചത്. യോഗത്തിൽ നിന്ന് പോകാൻ ശ്രമിച്ച മേയറെ പ്രതിപക്ഷം തടഞ്ഞു. ഇത് പ്രതിരോധിക്കാൻ ഭരണകക്ഷികളും എത്തിയതോടെ ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. ആക്രമണം ഭയന്ന് താൻ ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് മേയർ എംകെ വർഗീസ് പറഞ്ഞു.

സർക്കാരും സിപിഎമ്മും മാസ്റ്റർ പ്ലാൻ അടിച്ചേൽപ്പിക്കുകയാണെന്നും നടപടി കൗൺസിലിന്‍റെ അധികാരം കവർന്നെടുക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ആരോപിച്ചു. മാസ്റ്റർ പ്ലാനുമായി മുന്നോട്ടുപോകാനുള്ള സിപിഎം ഭരണ മുന്നണിയുടെ തീരുമാനത്തിനെതിരെ ബിജെപിയും കോൺഗ്രസും രാപ്പകൽ പ്രതിഷേധം ആഹ്വാനം ചെയ്‌തു.

ABOUT THE AUTHOR

...view details