കേരളം

kerala

Kuthiran Tunnel Trial Run | കുതിരാന്‍ തുരങ്കം: ട്രയല്‍ റണ്‍ വ്യാഴാഴ്‌ച

By

Published : Nov 24, 2021, 2:16 PM IST

Kuthiran Tunnel  Trial Run on Thursday  Palakkad Road  Thrissur news  kerala news  കുതിരാന്‍ തുരങ്കം ട്രയല്‍ റണ്‍  ട്രയല്‍ റണ്‍  തൃശൂര്‍ വാര്‍ത്ത  കേരള വാര്‍ത്ത  പാലക്കാട് റോഡ്

Kuthiran Tunnel Road Thrissur | കുതിരാനിലെ ഒന്നാം തുരങ്കത്തിലൂടെ (Kuthiran Tunnel) ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തി വിടുന്നതിന്‍റെ ട്രയല്‍ റണ്‍ (Trial Run) വ്യാഴാഴ്ച നടത്തും. പാലക്കാട് ഭാഗത്തേക്കുള്ള (Palakkad Road) വാഹനങ്ങള്‍ അന്നേദിവസം തുരങ്കത്തിലൂടെ കടത്തിവിടും.

തൃശൂര്‍:കുതിരാനിലെ ഒന്നാം തുരങ്കത്തിലൂടെ (Kuthiran Tunnel) ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തി വിടുന്നതിന്‍റെ ട്രയല്‍ റണ്‍ (Trial Run) വ്യാഴാഴ്ച. പാലക്കാടേക്കുള്ള (Palakkad Road) വാഹനങ്ങനങ്ങളാണ് വ്യാഴാഴ്ച മുതൽ തുരങ്കത്തില്‍ കൂടി കടത്തി വിടുക. നേരത്തെ തൃശൂർ ഭാഗത്തേക്ക് മാത്രമാണ് ഗതാഗതമനുവദിച്ചത്.

കുതിരാനിൽ രണ്ടാം തുരങ്കത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ഇരുമ്പുപാലത്തിന് സമീപമുള്ള വില്ലൻവളവ് മുതൽ രണ്ടാം തുരങ്കം വരെയുള്ള റോഡിന്‍റെ പണികൾ പൂർത്തിയാകേണ്ടതുണ്ട്. ഇതിനായി നിലവിൽ പാലക്കാട് ഭാഗത്തേയ്ക്ക് വാഹനങ്ങൾ കടത്തിവിടുന്ന പഴയ പാത പൊളിച്ചുനീക്കണം. ഈ സാഹചര്യത്തിലാണ് ഒന്നാം തുരങ്കത്തിലൂടെ തന്നെ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിടാനുള്ള തീരുമാനം.

ഓവർടേക്കിങ് അനുവദിക്കില്ല

ഒരുക്കങ്ങള്‍ പൂത്തിയായതായി അധികൃതര്‍ അറിയിച്ചു. ദേശീയപാതയിൽ വില്ലൻവളവ് മുതൽ വഴുക്കുംപാറവരെ ട്രാഫിക് ട്യൂബുകളും, സിഗ്‌നൽ ലൈറ്റുകളും, ദിശ ബോർഡുകളും സ്ഥാപിച്ചു. റോഡിന് നടുവിൽ തുരങ്കത്തിനകത്തും പുറത്തുമായി 3.2 കിലോമീറ്റർ ദൂരം ബാരിക്കേഡുകൾ സ്ഥാപിച്ചാണ് ഇരുഭാഗത്തേക്കും ഗതാഗതം പ്രായോഗികമാക്കുന്നത്. വാഹനങ്ങളുടെ വേഗതാനിയന്ത്രണം കർശനമാക്കുന്നതിന് ആവശ്യമുള്ള സ്ഥലങ്ങളിൽ ഹമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ALSO READ:Anupama child adoption| കുഞ്ഞിന്‍റെ കൈമാറ്റം: അടിമുടി വീഴ്ചകള്‍!!! വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

തുരങ്കത്തിന് ഇരുവശവും ആംബുലൻസ് സംവിധാനവും ക്രെയിൻ സംവിധാനവും ഏർപ്പെടുത്തി. നിർമാണം നടക്കുന്ന റോഡിലും, തുരങ്കത്തിനകത്തും വാഹനങ്ങൾ ഓവർടേക്കിങ് അനുവദിക്കില്ല. കുതിരാനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. മുഴുവൻ സമയവും തുരങ്കത്തിനകത്തും റോഡുകളിലും പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടാകും.

ABOUT THE AUTHOR

...view details