ETV Bharat / state

പെരുമ്പിലാവ് ചന്തയിൽ പോത്തിന്‍റെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക് - BUFFALO ATTACK AT PERUMPILAVU

author img

By ETV Bharat Kerala Team

Published : Apr 30, 2024, 11:02 PM IST

പോത്തിന്‍റെ ആക്രമണം  പെരുമ്പിലാവ് ചന്തയിൽ പോത്ത് ആക്രമണം  BUFFALO ATTACK  BUFFALO ATTACK AT PERUMPILAVU
Buffalo Attack at Thrissur Perumpilavu Cattle Market: Four Injured

നാലു പേർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോത്ത് ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ

തൃശൂർ: തൃശൂരിൽ പോത്തിന്‍റെ ആക്രമണത്തിൽ നാലു പേർക്ക് പരിക്ക്. പെരുമ്പിലാവ് കന്നുകാലി ചന്തയിൽ ആണ് സംഭവം. പോത്തിന്‍റെ വിൽപ്പനക്കും വാങ്ങാനുമായി എത്തിയവർക്കാണ് നേരെയാണ് ആക്രമം ഉണ്ടായത്. പത്തിരിപ്പാല സ്വദേശി നാസറിന്‍റെ പോത്താണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആക്രമണത്തിൽ പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ നാട്ടുകാർ ചേർന്നാണ് പോത്തിനെ പിടുകൂടി കെട്ടിയത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കെട്ടിയ കയറുപിടിച്ച് വലിച്ചതോടെ പ്രകോപിതനായ പോത്ത് സംഭവ സ്ഥലത്തുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു.

Also Read: മാവൂരിൽ വളർത്തു പോത്തിന്‍റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.