കോട്ടയം: കോട്ടയത്ത് ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. പാമ്പാടി വെള്ളൂരിലെ ക്ഷേത്ര കുളത്തിലാണ് സംഭവം. വെളളൂർ സ്വദേശി ദീപു (28) ആണ് മരിച്ചത്. സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
വൈകീട്ട് ആറരയോടെ ആയിരുന്നു അപകടം. അപകടം നടന്ന ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് ദീപുവിനെ ആശുപതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം ജില്ലാ ആശുപതിയിലേക്ക് മാറ്റി.
Also Read: മീൻ പിടിക്കുന്നതിനിടെ കുളത്തിൽ വീണു: കുട്ടികൾക്ക് രക്ഷകരായത് വീട്ടമ്മയും വിദ്യാർഥികളും