കേരളം

kerala

തൃശൂർ മെഡിക്കൽ കോളജിൽ 65 കോടിയുടെ നിർമാണ പദ്ധതികൾ

By

Published : Jul 29, 2020, 8:54 PM IST

കൊവിഡ്, നിപ്പ ഉൾപ്പെടെയുള്ള വൈറസ് രോഗങ്ങൾ കണ്ടെത്തുന്നതിനായി ഒന്നര കോടി രൂപ ചെലവഴിച്ച് മൈക്രോ ബയോളജി വിഭാഗത്തിൽ സ്ഥാപിച്ച വൈറോളജി ലാബിൽ പ്രതിദിനം 1,000 ടെസ്റ്റുകൾ നടത്താൻ കഴിയും

65 crore construction projects  Thrissur Medical College  65 കോടിയുടെ നിർമാണ പദ്ധതികൾ  തൃശൂർ മെഡിക്കൽ കോളജ്‌
തൃശൂർ മെഡിക്കൽ കോളജിൽ 65 കോടിയുടെ നിർമാണ പദ്ധതികൾ

തൃശൂർ:തൃശൂർ ഗവ. മെഡിക്കൽ കോളജിൽ നിർമാണം പൂർത്തീകരിച്ച 65 കോടി രൂപയുടെ 18 പദ്ധതികൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നാടിന് സമർപ്പിച്ചു. കൊവിഡ് രോഗപ്പകർച്ചയും മരണനിരക്കും കുറക്കുന്നതിനായി ഒറ്റക്കെട്ടായി ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്ന് വീഡിയോ കോൺഫറൻസിലൂടെ നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ ആരോഗ്യമന്ത്രി പറഞ്ഞു. 1.43 കോടി ചെലവിൽ നിർമ്മിച്ച മെറ്റേണിറ്റി അനക്സ് കെട്ടിടത്തിൽ വന്ധ്യത ക്ലിനിക്ക്, ഐ.വി.എഫ് ലാബ്, ഐ.സി.എസ്.ഐ എന്നിവയ്ക്ക് പുറമെ കൗമാര പ്രശ്ന പരിഹാര ക്ലിനിക്ക്, ആർത്തവ വിരാമ പ്രശ്ന പരിഹാര ക്ലിനിക്ക് എന്നിവയും ഉണ്ടാവും.

തൃശൂർ മെഡിക്കൽ കോളജിൽ 65 കോടിയുടെ നിർമാണ പദ്ധതികൾ

കൊവിഡ്, നിപ്പ ഉൾപ്പെടെയുള്ള വൈറസ് രോഗങ്ങൾ കണ്ടെത്തുന്നതിനായി ഒന്നര കോടി രൂപ ചെലവഴിച്ച് മൈക്രോ ബയോളജി വിഭാഗത്തിൽ സ്ഥാപിച്ച വൈറോളജി ലാബിൽ പ്രതിദിനം 1,000 ടെസ്റ്റുകൾ നടത്താൻ കഴിയും. സ്വകാര്യ പങ്കാളിത്തത്തോടെ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന എല്ലാ ഐ.പി ബെഡുകളിലേക്കും ഓക്സിജൻ എത്തിച്ചുനൽകുന്ന 'പ്രാണ എയർ ഫോർ കെയർ' പദ്ധതി,പി.ജി. ക്വാർട്ടേഴ്സ്, ശിശുചികിത്സാവിഭാഗം, ആധുനിക, ശുദ്ധീകരണ പ്ലാൻറ്, മൾട്ടി യൂട്ടിലിറ്റി ഹബ്, വയോജന പരിചരണ പരിശീലന ഗവേഷണ കേന്ദ്രം, വിദ്യാർഥികൾക്ക് മെൻസ് ഹോസ്റ്റൽ, പുതിയ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കുള്ള ലബോറട്ടറി, കൃത്രിമ അവയവ നിർമ്മാണ പുനരധിവാസ കേന്ദ്രം, ലക്ചർ തിയറ്റർ കോംപ്ലക്സ് രണ്ടാംഘട്ടം,11 ഹൈമാസ്റ്റ് വിളക്കുകൾ, ഖരമാലിന്യ സംസ്‌കരണ കേന്ദ്രം, ഇ.പി.എ.ബി.എക്സ് സംവിധാനം,ലൈബ്രറി കോംപ്ലക്സ്, പാരാമെഡിക്കൽ എജുക്കേഷൻ കെട്ടിടം, സോളാർ വൈദ്യുത പദ്ധതി, സ്‌കിൽ സെൻറർ, ചുറ്റുമതിൽ നിർമ്മാണം, ലേഡീസ് ഹോസ്റ്റൽ നിർമ്മാണം, ഡ്രഗ് സ്റ്റോർ രണ്ടാം ഘട്ടം, പേ വാർഡ് രണ്ടാം ലട്ടം, കീമോ തെറാപ്പി ഡേ കെയർ സെൻറർ, സുരക്ഷാ ക്യാമറാ വിന്യാസം, തെരുവുവിളക്കുകൾ എന്നീ പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനമാണ് മന്ത്രി ഓൺലൈനിൽ നിർവഹിച്ചത്.

തൃശൂർ ഗവ. മെഡിക്കൽ കോളജിനെ മികവിന്‍റെ കേന്ദ്രമാക്കി മാറ്റാനുള്ള പരിശ്രമമാണ് നടത്തുന്നത്. നാല് വർഷം കൊണ്ട് വലിയ മാറ്റമുണ്ടാക്കാൻ കഴിഞ്ഞു. പാവപ്പെട്ടവർക്ക് കുറഞ്ഞ ചെലവിൽ ചികിത്സ നൽകുന്നതിനൊപ്പം പഠനവും ഗവേഷണവുമാണ് മെഡിക്കൽ കോളജിന്‍റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജിൽ 285.54 കോടിയുടെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിനും 277.77 കോടിയുടെ മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തിനും ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details