കേരളം

kerala

കര്‍ണാടകയില്‍ നിന്നും അനധികൃതമായി നാട്ടിലെത്തിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍

By

Published : May 25, 2020, 8:59 PM IST

കര്‍ണാടകയില്‍ നിന്നും കേരളത്തിലെത്താന്‍ അപേക്ഷ നല്‍കിയാളെ കുറിച്ച് അന്വേഷിക്കാന്‍ അധികൃതര്‍ എത്തിയപ്പോള്‍ അപേക്ഷ സമര്‍പ്പിച്ച വ്യക്തി മരിച്ച നിലയില്‍

norka  തിരുവനന്തപുരം  കർണാടക  യുവാവ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
നോർക്കയിൽ അപേക്ഷ നൽകിയ യുവാവ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: കര്‍ണാടകയില്‍ നിന്നും അനധികൃതമായി നാട്ടിലെത്തിയ യുവാവ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. മാരായമുട്ടം, നാറാണി സ്വദേശി രാജേഷിനെയാണ് (37) ഇയാളുടെ ആളൊഴിഞ്ഞ കുടുംബവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാള്‍ കേരളത്തിലേക്ക് വരുന്നതിനായി കര്‍ണാടകയില്‍ നിന്ന് നോര്‍ക്കയിലേക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രാദേശികാന്വേഷണത്തിനായി അധികൃതര്‍ എത്തിയപ്പോഴാണ് നാട്ടിലേക്ക് വരാന്‍ അപേക്ഷ നല്‍കിയ ആളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. ഇയാളുടെ മൃതദേഹം വിശദപരിശോധനകള്‍ക്ക് ശേഷമേ ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കൂ.

ABOUT THE AUTHOR

...view details