കേരളം

kerala

എ.എ റഹീം ബ്രോക്കര്‍ പണി നിര്‍ത്തി യുവാക്കള്‍ക്കായി സമരത്തിനിറങ്ങണമെന്ന് ഷാഫി പറമ്പില്‍

By

Published : Feb 18, 2021, 1:02 PM IST

Updated : Feb 18, 2021, 2:07 PM IST

എ എ റഹീമിന് മറുപടിയുമായി ഷാഫി പറമ്പില്‍. റഹീം ബ്രോക്കര്‍ പണി നിര്‍ത്തി യുവാക്കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി തെരുവിലിറങ്ങി സമരം ചെയ്യണമെന്ന് ഷാഫി.

Shafi Parampil wants AA Rahim to stop broker working and go on strike for the youth  Shafi Parampil  AA Rahim  strike for the youth  broker  എ എ റഹീം ബ്രോക്കര്‍ പണി നിര്‍ത്തി യുവാക്കള്‍ക്കായി സമരത്തിനിറങ്ങണമെന്ന് ഷാഫി പറമ്പില്‍  എ എ റഹീം  ഷാഫി പറമ്പില്‍  ബ്രോക്കര്‍ പണി നിര്‍ത്തി യുവാക്കള്‍ക്കായി സമരത്തിനിറങ്ങണം  റാങ്ക് ഹോള്‍ഡേഴ്‌സ്  ഡിവൈഎഫ്‌ഐ
എ എ റഹീം ബ്രോക്കര്‍ പണി നിര്‍ത്തി യുവാക്കള്‍ക്കായി സമരത്തിനിറങ്ങണമെന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരം:ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ബ്രോക്കര്‍ പണി നിര്‍ത്തി യുവക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി തെരുവില്‍ സമരം ചെയ്യണമെന്ന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍. യൂത്ത് കോണ്‍ഗ്രസ് സമരം എങ്ങനെ വേണമെന്ന് എ.എ. റഹീമില്‍ നിന്ന് ഒപ്പിട്ട് വാങ്ങേണ്ട ആവശ്യം ഇല്ല. ഇക്കാര്യത്തില്‍ ഡിവൈഎഫ്‌ഐയുടെ ഒരു ഉപദേശവും ആവശ്യമില്ല. ഡിവൈഎഫ്‌ഐ എന്ന സംഘടന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫാന്‍സ് അസോസിയേഷനും സര്‍ക്കാറിന്‍റെ അടിമകളുമായി മാറിയിരിക്കുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു .

എ.എ റഹീം ബ്രോക്കര്‍ പണി നിര്‍ത്തി യുവാക്കള്‍ക്കായി സമരത്തിനിറങ്ങണമെന്ന് ഷാഫി പറമ്പില്‍

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നേതാക്കളെ തിരുത്തണം. റാങ്ക് ഹോള്‍ഡേഴ്‌സിനോട് സമരം നീട്ടണം എന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. ഇപ്പോള്‍ സമരം തീര്‍ന്നാലും സന്തോഷം മത്രമാണ്. സമരത്തിന്‍റെ ക്രെഡിറ്റൊന്നും യൂത്ത് കോണ്‍ഗ്രസിന് ആവശ്യമില്ല. പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടായാല്‍ മതി. മുട്ടിലിഴഞ്ഞ് സമരം നടത്തുന്നവരുടെ പുറത്ത് കയറി ആന കളിക്കുന്നത് ഡിവൈഎഫ്‌ഐ നേതാക്കള്‍ അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

Last Updated : Feb 18, 2021, 2:07 PM IST

ABOUT THE AUTHOR

...view details