കേരളം

kerala

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തില്‍ അപകടം കുറയ്ക്കാന്‍ നടപടി

By

Published : Aug 5, 2021, 4:27 PM IST

തുറമുഖ നിർമ്മാണത്തിൽ അപാകതയുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച എം.വിൻസെൻ്റിൻ്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

Saji Cherian  Saji Cherian News  Muthalapozhi news  Muthalapozhi fishing harbor  Muthalapozhi harbor  മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം  മുതലപ്പൊഴി വാര്‍ത്ത  സജി ചെറിയാന്‍ മന്ത്രി  സജി ചെറിയാന്‍ വാര്‍ത്ത  നിയമസഭാ വാര്‍ത്ത
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം; അപകടം കുറയ്ക്കാന്‍ നടപടിയെടുക്കുമെന്ന് സജി ചെറിയാന്‍

തിരുവനന്തപുരം:മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ ശാശ്വത നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. തുറമുഖ നിർമാണത്തിൽ അപാകതയുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഇതു സംബന്ധിച്ച എം.വിൻസെൻ്റിൻ്റെ അടിയന്തര പ്രമേയ നോട്ടീസിന് മന്ത്രി മറുപടി നൽകി.

കൂടുതല്‍ വായനക്ക്: മത്സ്യബന്ധന തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും; മന്ത്രി സജി ചെറിയാൻ

വേണ്ടത് കൂടിയാലോചനകളും ഉന്നതതല യോഗങ്ങളുമല്ലെന്നും മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിനു പോയി വരാനുള്ള സുരക്ഷിത ഇടനാഴിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു.

ABOUT THE AUTHOR

...view details