കേരളം

kerala

വഖഫ് ബോർഡ് നിയമനം; സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ്

By

Published : Dec 7, 2021, 1:52 PM IST

waqf board controversy: ദേവസ്വം ബോർഡ് മാതൃകയിൽ വഖഫ് ബോർഡ് നിയമനങ്ങൾക്കും റിക്രൂട്ട്മെൻ്റ് ബോർഡ് രൂപീകരിക്കണം എന്നായിരുന്നു നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ നിലപാട്. പകരം നിയമനം പിഎസ്‌സിക്കു വിടുന്നത് അധാർമികമാണെന്ന് വി.ഡി സതീശൻ പറഞ്ഞു.

opposition leader vd satheeshan on waqf board controversy  waqf board controversy cm meeting with samastha leaders  WAQF BOARD APPOINTMENTS TO PSC  വഖഫ് ബോർഡ് വിവാദത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ  വഖഫ് ബോർഡ് വിവാദത്തിൽ സമസ്ത നേതാക്കളുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച  വഖ്ഫ് ബോർഡ് നിയമനങ്ങൾ പി എസ് സിക്ക്
വഖഫ് ബോർഡ് നിയമനം; സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതു സംബന്ധിച്ച് പ്രതിപക്ഷത്തിൻ്റെ നിലപാട് ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിശദമായ ചർച്ച നടത്താമെന്ന സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. വിഷയത്തിൽ മുസ്ലിം ലീഗിനു മേൽ വർഗീയത ആരോപിക്കാനാണ് സർക്കാർ ശ്രമിച്ചത്. എന്തു വർഗീയതയാണ് ഈ വിഷയത്തിലുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി.ഡി സതീശൻ പറഞ്ഞു.

വഖഫ് ബോർഡ് നിയമനം; സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ്

വൈകിയെങ്കിലും ബോധോദയമുണ്ടായത് നല്ല കാര്യം. ദേവസ്വം ബോർഡ് മാതൃകയിൽ വഖഫ് ബോർഡ് നിയമനങ്ങൾക്കും റിക്രൂട്ട്മെൻ്റ് ബോർഡ് രൂപീകരിക്കണം എന്നായിരുന്നു നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ നിലപാട്. പകരം നിയമനം പിഎസ്‌സിക്കു വിടുന്നത് അധാർമികമാണെന്നും വി.ഡി സതീശൻ പറഞ്ഞു.

മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ ആരെയാണ് ഭയക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വിഷയത്തിൽ ജലവിഭവ മന്ത്രിയുടെ നിലപാട് അതിശയിപ്പിക്കുന്നതാണ്. തുടർച്ചയായി അഞ്ചാം ദിവസവും രാത്രി വെള്ളം തുറന്നുവിട്ടിട്ടും സർക്കാർ ചെറുവിരൽ പോലും അനക്കാതെ കൈയ്യും കെട്ടിയിരിക്കുകയാണ്. വിഷയത്തിൽ ചീഫ് സെക്രട്ടറി തല ചർച്ച നടക്കുന്നില്ലെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

Also Read: ഒമിക്രോണ്‍ നേരിടാന്‍ ഒരുക്കം; വാര്‍ഡ്‌തല സമിതി പുനരുജ്ജീവിപ്പിക്കുന്നു

ABOUT THE AUTHOR

...view details