കേരളം

kerala

Nipah Cases Kozhikode : കോഴിക്കോട് നാലുപേര്‍ക്ക് നിപ സ്ഥിരീകരിച്ചു, ആദ്യം മരിച്ചയാളുടെ മകനും ഭാര്യാസഹോദരനും രോഗബാധ

By ETV Bharat Kerala Team

Published : Sep 12, 2023, 10:14 PM IST

Nipah Virus Confirmed In Four People In Kozhikode: ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഔദ്യോഗികമായി രോഗബാധ സംബന്ധിച്ച് വിശദീകരിച്ചത്

Nipah Cases Kozhikode  Nipah Cases  Nipah  Nipah Virus Confirmed In Four People In Kozhikode  Nipah Virus  നാലുപേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചു  നിപ്പ  ആദ്യം മരിച്ചയാളുടെ മകന്‍ പോസിറ്റീവ്  ആരോഗ്യമന്ത്രി വീണ ജോര്‍ജ്  ആരോഗ്യമന്ത്രി  മന്ത്രി
Nipah Cases Kozhikode

ആരോഗ്യമന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളോട്

കോഴിക്കോട് :ജില്ലയില്‍ നാലുപേര്‍ക്ക് നിപ (Nipah) സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി (Health Minister) വീണ ജോര്‍ജ് (Veena George). പനി ബാധിച്ച് മരിച്ച രണ്ടുപേരില്‍ ഒരാളുടെ ഫലം വന്നുവെന്നും ആദ്യം മരിച്ചയാള്‍ക്കും നിപയാണെന്ന് തന്നെയാണ് അനുമാനമെന്നും മന്ത്രി അറിയിച്ചു (Nipah Cases Kozhikode).

ആദ്യം മരിച്ചയാളുടെ മകനും ഭാര്യാസഹോദരനും പോസിറ്റീവാണെന്ന് (Nipah Positive) സ്രവ സാമ്പിള്‍ ഫലം വന്നിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണെന്നും മന്ത്രി പറഞ്ഞു. പരിശോധനയ്‌ക്ക് അയച്ച സാമ്പിളുകളുടെ ഔദ്യോഗിക ഫലം പൂനെ എൻഐവിയിൽ (NIV) നിന്ന് വന്നതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.

അതേസമയം മരുതോങ്കരയിലും ആയഞ്ചേരിയിലും മരിച്ചവരുടെ സമ്പർക്കപ്പട്ടികയിൽ 168 പേരുണ്ടെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. ആദ്യം മരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുള്ളത് 158 പേരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 127 പേർ ആരോഗ്യ പ്രവർത്തകരാണ്. ബാക്കി 31 പേർ ബന്ധുക്കളും വീടിൻ്റെ പരിസര പ്രദേശങ്ങളിൽ ഉള്ളവരുമാണെന്നും മന്ത്രി വ്യക്തമാക്കി.

Also Read:Veena George About Nipah Test : നിപ കേരളത്തില്‍ സ്ഥിരീകരിക്കാനാകില്ലേ ?, എന്തുകൊണ്ട് പൂനെ ഫലം വരണം ? : വീണ ജോര്‍ജ് പറയുന്നു

രണ്ടാമത് മരിച്ച വ്യക്തിയുടെ സമ്പർക്കത്തിൽ നൂറിലേറെ പേരുണ്ടെങ്കിലും പത്ത് പേരെയാണ് തിരിച്ചറിഞ്ഞതെന്നും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് സമ്പർക്ക പട്ടിക തയ്യാറാക്കിയതെന്നും മന്ത്രി പറഞ്ഞു. ഇവരുടെ സഞ്ചാര പാത വ്യക്തമാക്കുന്ന റൂട്ട് മാപ്പ് തയ്യാറാക്കും.

സര്‍വേ നടത്താന്‍ ഒരുക്കം :കോഴിക്കോട്പനി ബാധിച്ചുള്ള രണ്ട് മരണങ്ങള്‍ നിപ വൈറസ് (Nipah Virus) ബാധയെ തുടര്‍ന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സ്ഥിരീകരിച്ചതിന് പിന്നാലെ വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങൾ വ്യക്തമാകാനായി സർവേ നടത്തുമെന്നും അറിയിപ്പുണ്ടായിരുന്നു. മൃഗസംരക്ഷണ വകുപ്പും വനംവകുപ്പും യോജിച്ചായിരിക്കും ഈ സർവേ നടത്തുക. ഐസിഎംആർ - എൻഐവി പൂനെ ബാറ്റ് സ്‌ക്വാഡും ഇതിനായി കേരളത്തിലെത്തും. മാത്രമല്ല നിപ സാമ്പിൾ പരിശോധനയ്ക്ക്‌ കാലതാമസം നേരിടുന്ന സാഹചര്യത്തിൽ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മൊബൈൽ സ്‌ക്വാഡ് കോഴിക്കോട് മെഡിക്കൽ കോളജിലെത്തും.

Also Read: CM On Nipah Virus Alert : 'ആശങ്ക വേണ്ട, പ്രതിരോധ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണം': നിപ വിഷയത്തില്‍ മുഖ്യമന്ത്രി

നിപ ലക്ഷണങ്ങളുമായി ഏഴുപേർ ചികിത്സയിലുണ്ടെന്ന് അവലോകനയോഗത്തിന് ശേഷം മന്ത്രിമാരായ വീണ ജോർജും മുഹമ്മദ് റിയാസും അറിയിച്ചിരുന്നു. ചൊവ്വാഴ്‌ച (12.09.2023) മൂന്ന് പേർ കൂടി ചികിത്സ തേടിയെന്നും എല്ലാവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇവര്‍ അറിയിച്ചു. മരിച്ച മരുതോങ്കര സ്വദേശിയുടെ സമ്പർക്കത്തിലുള്ള നാല് പേരും ആയഞ്ചേരി സ്വദേശിയുടെ സമ്പർക്കത്തിലുള്ള മൂന്ന് പേരുമാണ് നിലവിൽ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളതെന്നും രോഗലക്ഷണമുള്ളവർ കോൾ സെൻ്ററുമായി ബന്ധപ്പെടണമെന്നും 108 ആംബുലൻസ് സൗകര്യം സജ്ജമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details