കേരളം

kerala

സ്വാതന്ത്ര്യ ദിനം, ഫ്ലാഗ് കോഡ് കര്‍ശനമായി പാലിക്കണം; നിർദേശം നൽകി പൊതുഭരണ വകുപ്പ്

By

Published : Aug 12, 2023, 10:04 AM IST

Updated : Aug 12, 2023, 1:18 PM IST

ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളിൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദേശം. ഫ്ലാഗ് കോഡിനെ കുറിച്ച് അറിയാം..

national flag  national flag The flag code  The flag code  national flag The flag code should be followed  independence day  സ്വാതന്ത്ര്യ ദിനം  ഫ്ലാഗ് കോഡ്  ദേശീയ പതാക ഫ്ലാഗ് കോഡ്  ദേശീയ പതാക ഉപയോഗം മാനദണ്ഡങ്ങൾ  ഫ്ലാഗ് കോഡ് പൊതുഭരണ വകുപ്പ് നിർദേശങ്ങൾ  ഫ്ലാഗ് കോഡ് പൊതുഭരണ വകുപ്പ്
ഫ്ലാഗ് കോഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ദേശീയ പതാക ഉപയോഗിക്കുമ്പോൾ ഫ്ലാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്ന് പൊതുഭരണ വകുപ്പിന്‍റെ നിര്‍ദേശം. കോട്ടണ്‍, പോളിസ്റ്റര്‍, നൂല്‍, സില്‍ക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈ കൊണ്ട് ഉണ്ടാക്കിയതോ മെഷീന്‍ നിര്‍മിതമോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്. ദീര്‍ഘ ചതുരാകൃതിയിലാകണം ദേശീയ പതാക.

നീളവും ഉയരവും 3:2 അനുപാതത്തിലായിരിക്കണം. ആദരവും ബഹുമതിയും ലഭിക്കത്തക്കവിധമാകണം പതാക സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ അഴുക്കുള്ളതോ ആയ പതാക ഉപയോഗിക്കരുത്. ഒരു കൊടിമരത്തില്‍ മറ്റ് പതാകകള്‍ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തരുത്.

ദേശീയ പതാകയേക്കാള്‍ ഉയരത്തില്‍ മറ്റ് പതാകകള്‍ സ്ഥാപിക്കരുത്. വ്യക്തികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ദേശീയ പതാക എല്ലാ ദിവസും ഉയര്‍ത്താം. വിശേഷ അവസരങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയിലും ഉപയോഗിക്കാം. ദേശീയ പതാകയുടെ അന്തസും ബഹുമാനവും നിലനിര്‍ത്തിയാകണം ഇത്.

പൊതു ഇടങ്ങളിലും വ്യക്തികളുടെ വീടുകളിലും ദേശീയ പതാക പകലും രാത്രിയും പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചു. 2002ലെ ഫ്ലാഗ് കോഡ് ക്ലോസ് (xi) ഖണ്ഡിക 2.2 പാര്‍ട്ട് -2ല്‍ 2022 ജൂലൈ 20ന് ഭേദഗതി വരുത്തിയിട്ടുണ്ട്. ഫ്ലാഗ് കോഡ് സെക്ഷന്‍ -9ന്‍റെ പാര്‍ട്ട് മൂന്നില്‍ പ്രതിപാദിച്ചിരിക്കുന്നവരുടേത് ഒഴികെ മറ്റ് വാഹനങ്ങളില്‍ ദേശീയ പതാക ഉപയോഗിക്കരുതെന്നും ഫ്ലാഗ് കോഡില്‍ പറയുന്നു.

മുഖ്യമന്ത്രി തിരുവനന്തപുരത്ത് പതാക ഉയർത്തും: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പതാക ഉയർത്തും. സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9 മണിക്കാണ് സംസ്ഥാനതല ആഘോഷം നടക്കുക. തുടർന്ന് മുഖ്യമന്ത്രി വിവിധ സേന വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. ജില്ല ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ പതാകയുർത്തും.

  • കൊല്ലം - അഡ്വ. ആന്‍റണി രാജു
  • പത്തനംതിട്ട - കെ എൻ ബാലഗോപാൽ
  • ആലപ്പുഴ - പി പ്രസാദ്
  • കോട്ടയം - റോഷി അഗസ്റ്റിൻ
  • ഇടുക്കി - വി എൻ വാസവൻ
  • എറണാകുളം - കെ രാധാകൃഷ്‌ണൻ
  • തൃശൂര്‍ - കെ രാജൻ
  • പാലക്കാട് - കെ കൃഷ്‌ണന്‍കുട്ടി
  • മലപ്പുറം - വി അബ്‌ദുറഹിമാൻ
  • കോഴിക്കോട് - അഹമ്മദ് ദേവർകോവിൽ
  • വയനാട് - എ കെ ശശീന്ദ്രൻ
  • കണ്ണൂര്‍ - അഡ്വ. പി എ മുഹമ്മദ് റിയാസ്
  • കാസര്‍കോട് - എം ബി രാജേഷ് എന്നിങ്ങനെയാണ് മന്ത്രിമാരെ നിശ്ചയിച്ചിരിക്കുന്നത്.

‘ഇന്ത്യ രാഗ് 2023’: 76-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മെഗാ പരിപാടിയാണ് കോഴിക്കോട് ചാലപ്പുറത്തെ ഗവ: ഗണപത് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഒരുക്കുന്നത്. 15 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിൽ കന്നട, സംസ്‌കൃതം, തമിഴ്, തെലുഗു, ഹിന്ദി, കൊങ്ങിണി, മലയാളം എന്നിങ്ങനെ ഏഴ് ഇന്ത്യൻ ഭാഷകളുടെ സാന്നിധ്യമാണുള്ളത്. സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് ദേശഭക്തി ഗാനം ഒരുക്കിയിരിക്കുന്നത്.

ഗാനം ആലപിക്കുന്നവരിൽ ഈ ഭാഷക്കാരായ വിദ്യാർഥിനികൾ ഉണ്ടെന്നതും സവിശേഷതകളിൽ ഒന്നാണ്. 1,800 ലേറെ വിദ്യാർഥികളാണ് മെഗാ ദേശഭക്തി ഗാനത്തിൽ പങ്കെടുക്കുന്നത്. ‘ഇന്ത്യ രാഗ് 2023’ എന്നാണ് പരിപാടിയുടെ പേര്. ഓഗസ്റ്റ് 14 ന് രാവിലെ 11 മണിക്ക് സ്‌കൂൾ അങ്കണത്തിൽ ദേശഭക്തിഗാനം ആലപിക്കും.

Read more :independence day special programme: ‘ഇന്ത്യ രാഗ് 2023’; ഒരു വേദി, ഏഴ് ഇന്ത്യൻ ഭാഷകളില്‍ ദേശഭക്തി ഗാനം: മെഗാ പരിപാടി ചാലപ്പുറം ഗണപത് സ്‌കൂളില്‍

Last Updated :Aug 12, 2023, 1:18 PM IST

ABOUT THE AUTHOR

...view details