കേരളം

kerala

K-Rail Protest | ശശി തരൂരിന്‍റെ പ്രസ്‌താവന തിരുത്തിക്കുമെന്ന് കെ. സുധാകരന്‍

By

Published : Dec 17, 2021, 5:01 PM IST

പാര്‍ട്ടി വിരുദ്ധ നിലപാട്‌ ഗുണം ചെയ്യില്ല. ശശി തരൂരിനെ കൊണ്ട് നിലപാട്‌ തിരുത്തിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു.

sashi tharoor over krail  k sudhakaran against sashi tharoor  udf protest krail project  sashi tharoor supports krail  ശശി തരൂര്‍ കെ-റെയില്‍ പദ്ധതി  മുഖ്യമന്ത്രിയെ പുകഴ്‌തി ശശി തരൂര്‍  കെ-റെയിലിനെതിരെ പ്രതിഷേധം  ശശി തരൂരിനെതിരെ കെ.സുധാകരന്‍  news related krail  thiruvananthapuram latest news
ശശി തരൂരിന്‍റെ നിലപാടില്‍ കുരുങ്ങി കോണ്‍ഗ്രസ്; തരൂരിന്‍റെ പ്രസ്‌താവന തിരുത്തിക്കുമെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയെ അനുകൂലിക്കുന്ന ശശി തരൂരിന്‍റെ പ്രസ്‌താവന പാര്‍ട്ടി അന്വേഷിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പാര്‍ട്ടിക്കെതിരായ നിലപാട്‌ ഗുണം ചെയ്യില്ല. പാര്‍ട്ടി വിരുദ്ധമായി സ്വീകരിച്ച നിലപാട് തിരുത്തിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

കെ-റെയില്‍ പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്‌ എംപിമാര്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഒഴിഞ്ഞു നിന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.

Read More: കോണ്‍ഗ്രസില്‍ തരൂര്‍ വിവാദം പുകയുന്നു; കെ റെയില്‍ നിലപാടില്‍ വിട്ടു വീഴ്ചയില്ലാതെ ശശി തരൂര്‍

ഇതിന് പിന്നാലെ തിരുവനന്തപുരത്ത് ലുലുമാളിന്‍റെ ഉദ്‌ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്‍റെ വികസന കാഴ്‌ചപാടുകളെയും പുകഴ്‌തിയ ശശി തരൂരിന്‍റെ പരസ്യ നിലപാടും പാര്‍ട്ടിയെ ചൊടിപ്പിച്ചു. ശശി തരൂരിന്‍റെ നിലപാട് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശനും പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details