കേരളം

kerala

നരേന്ദ്രമോദിയെ ബാധിച്ചിരിക്കുന്നത് നരഭോജികളുടെ താലിബാനിസം : കെ.സുധാകരന്‍

By

Published : Oct 4, 2021, 3:55 PM IST

കർഷകരെ വണ്ടി കയറ്റി കൊന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സംഭവത്തെ അപലപിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകാത്തത് എന്തെന്ന് കെ സുധാകരൻ

kpcc president k sudhakaran  k sudhakaran  lakhimpur kheri violence  lakhimpur kheri incident  കെ.സുധാകരന്‍  കെ.സുധാകരന്‍ നരേന്ദ്രമോദി  കെ.സുധാകരന്‍ ലഖിംപൂര്‍ ഖേരി  ലഖിംപൂര്‍ ഖേരി അക്രമം
കെ.സുധാകരന്‍

തിരുവനന്തപുരം :നരേന്ദ്രമോദിയെ നരഭോജികളുടെ താലിബാനിസം ബാധിച്ചിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. യു.പി ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ കേന്ദ്രമന്ത്രിയുടെ മകന്‍ വാഹനം ഇടിച്ചുകയറ്റിയ സംഭവം ഫാസിസ്റ്റ് ഭീകരതയും മനസാക്ഷി നടുക്കുന്നതുമാണ്.

കർഷകരെ വണ്ടി കയറ്റി കൊന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സംഭവത്തെ അപലപിക്കാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. യുക്തിരഹിതമായ വാദമുയര്‍ത്തി നരഹത്യയെ ലാഘവത്തോടെ ന്യായീകരിക്കുന്ന മനോഗതിയിലാണ് ബിജെപി നേതാക്കളെന്നും സുധാകരന്‍ പറഞ്ഞു.

ALSO READ ക്യാമ്പസ് വര്‍ഗീയത; സിപിഎം റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി

കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയത് യാദൃച്ഛികമാണെന്ന് കരുതാന്‍ സാധ്യമല്ല. സമരം ചെയ്യുന്ന കര്‍ഷകരെ ലാത്തി ഉപയോഗിച്ച് നേരിടാന്‍ ആഹ്വാനം ചെയ്യുന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ നടപടിയിലൂടെ ബിജെപിയുടെ കര്‍ഷക വിരുദ്ധ മുഖമാണ് അനാവരണം ചെയ്യപ്പെടുന്നതെന്നും സുധാകരന്‍ ആരോപിച്ചു.

ABOUT THE AUTHOR

...view details