കേരളം

kerala

കൊടകര കുഴൽപ്പണക്കേസ്; ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

By

Published : Jun 7, 2021, 2:19 PM IST

Updated : Jun 7, 2021, 4:15 PM IST

കേസ് ഒത്തുതീർക്കാൻ പല ശ്രമവും നടന്നുവെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്‌താവനയിൽ സഭയിൽ അൽപ സമയം ബഹളത്തിനിടയാക്കി

കൊടകര  കൊടകര കുഴൽപ്പണക്കേസ് വാർത്ത  പ്രതിപക്ഷ നേതാവ് വാർത്ത  കൊടകര കുഴൽപ്പണക്കേസ്  നിയമസഭ വാർത്ത  നിയമസഭയിൽ മുഖ്യമന്ത്രി  വി.ഡി സതീശൻ, മുഖ്യമന്ത്രി സഭയിൽ  വി.ഡി സതീശൻ നിയമസഭയിൽ  അസംബ്ലിയിൽ ചർച്ച  അടിയന്തര പ്രമേയം  കൊടകര കേസ് ചർച്ച ചെയ്യണം  വി ഡി സതീശൻ സഭയിൽ വാർത്ത  കൊടകര വാർത്ത  kodakara  kodakara black money case  kodakara black money case news  kodakara case in assembly  kodakara case lalest news  kodakara black money news  kodakara case news  Pinarayi vijayan assembly news  Pinarayi vijayan news  Opposition leader news  CM news
കൊടകര കുഴൽപ്പണക്കേസ്; ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം:കൊടകര കുഴൽ പണക്കേസിൽ നിയമസഭയിൽ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. കേസ് ഒത്തുതീർക്കാൻ പല ശ്രമവും നടന്നുവെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്‌താവനയിൽ സഭയിൽ അൽപ സമയം ബഹളത്തിനിടയാക്കി. ബിജെപി നേതൃത്വത്തെ കുറിച്ച് പറയാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും കേസ് അന്വേഷണം എന്തുകൊണ്ട് ഇൻകം ടാക്സിനോ, ഇഡിക്കോ നൽകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നും നിലവിൽ കേസ് ശരിയായ രീതിയിലല്ല നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം ഒത്തുതീർപ്പ് വിദഗ്‌ധർ ആരാണെന്ന് നന്നായി അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചു.

കൊടകര കുഴൽ പണക്കേസ്; ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
കൊടകര കുഴൽ പണക്കേസ്; ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തൊഗാഡിയക്കെതിരായ കേസ് പിൻവലിച്ചത് നമ്മൾ ആണോ എന്നും എം.ജി കോളജിൽ അക്രമം നടത്തിയ ആർഎസ്എസുകാരെ രക്ഷിച്ചത് ആരാണെന്നും മുഖ്യമന്ത്രി ചോദിച്ചു. ഒത്തുതീർപ്പിന്‍റെ പട്ടം തങ്ങൾക്ക് വേണ്ടെന്നും അത് സ്വയം ചാർത്തിയാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊടകര കുഴൽപ്പണക്കേസ്; ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
READ MORE:കൊടകര കുഴൽപ്പണ കേസിനെ ചൊല്ലി സഭയില്‍ വാക്പോര്
Last Updated : Jun 7, 2021, 4:15 PM IST

ABOUT THE AUTHOR

...view details