കേരളം

kerala

Kerala Weather Update: ഒമ്പത് ജില്ലകളില്‍ യെല്ലോ അലേർട്ട്; തെക്കൻ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

By ETV Bharat Kerala Team

Published : Sep 22, 2023, 10:42 PM IST

Kerala Weather And Rain Updates: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ, പാലക്കാട് വരെയുള്ള തെക്കൻ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്

Kerala Weather Update  Kerala Weather And Rain Updates  Yellow Alert  Meteorological Department  Heavy Rain  യെല്ലോ അലേർട്ട്  തെക്കൻ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ  ശക്തമായ മഴ  കാലാവസ്ഥ വകുപ്പ്  മലയോര മേഖല
Kerala Weather Update

തിരുവനന്തപുരം:ഒമ്പത് ജില്ലകളില്‍ യെല്ലോ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് (Meteorological Department). തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് വരെയുള്ള തെക്കൻ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള (Heavy Rain) സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ളവരും പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണന്നും അധികൃതർ അറിയിച്ചു. മാത്രമല്ല പേപ്പാറ ഡാമിന്‍റെ ഒന്ന് മുതൽ നാലുവരെയുള്ള ഷട്ടറുകൾ വെള്ളിയാഴ്‌ച ഉച്ചക്ക് 3.30 ന് 2.5 സെന്‍റീമീറ്റര്‍ വീതവും നെയ്യാർ ഡാമിന്‍റെ ഒന്ന് മുതൽ നാലു വരെയുള്ള ഷട്ടറുകൾ 20 സെന്‍റീമീറ്റര്‍ വീതവും ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ല കലക്‌ടർ അറിയിച്ചു.

ഒമ്പത് ജില്ലകളില്‍ യെല്ലോ അലേർട്ട്

Also Read: Heavy Rain And Landslide in Kottayam : കോട്ടയത്ത് ഉരുൾപൊട്ടൽ ; റോഡ് തകർന്നു, ജലാശയങ്ങളില്‍ നിരപ്പുയര്‍ന്നു

യെല്ലോ അലര്‍ട്ട് മുമ്പും:ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അടുത്ത ദിവസം മിതമായ രീതിയിൽ മഴയ്ക്ക്‌ സാധ്യതയെന്ന് (Rain Updates in Kerala) കേന്ദ്ര കാലാവസ്ഥ വകുപ്പ് കഴിഞ്ഞദിവസവും അറിയിച്ചിരുന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ സെപ്‌റ്റംബര്‍ 20, 21 തീയതികളില്‍ യെല്ലോ അലര്‍ട്ടും (Yellow Alert in Kerala) പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സെപ്‌റ്റംബര്‍ 20 യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. അതേസമയം ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളില്‍ സെപ്‌റ്റംബര്‍ 22 ന് യെല്ലോ അലര്‍ട്ട് ആയിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

മുന്നറിയിപ്പുകള്‍ ഇങ്ങനെ:മാത്രമല്ല സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ തെക്കന്‍ തമിഴ്‌നാട് തീരത്ത് സെപ്‌റ്റംബര്‍ 20 ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും (INCOIS) മുന്നറിയിപ്പ് നല്‍കിയിരുന്നു. മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാനും നിര്‍ദേശമുണ്ടായിരുന്നു.

മത്സ്യ ബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുണ്ടാകുന്ന അപകട സാധ്യത ഒഴിവാക്കുമെന്നും മുന്നറിയിപ്പിലുണ്ട്. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും ജനങ്ങള്‍ക്ക് മുന്നറിയിപ്പുണ്ടായിരുന്നു.

ABOUT THE AUTHOR

...view details