കേരളം

kerala

ഓഗസ്‌റ്റ് 2 വരെ സംസ്ഥാനത്ത് ശക്തമായ മഴ: ഇടിമിന്നൽ ജാഗ്രതാനിർദേശം

By

Published : Jul 30, 2022, 11:27 AM IST

പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

kerala weather update  today weather at kerala  kerala rain today  yellow alert districts in kerala  rain alert in kerala  യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ  കേരളത്തിലെ കാലാവസ്ഥ  സംസ്ഥാനത്ത് കനത്ത മഴ
ഓഗസ്‌റ്റ് 2 വരെ സംസ്ഥാനത്ത് ശക്തമായ മഴ; ഇടിമിന്നൽ ജാഗ്രതാനിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്‌റ്റ് 2 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

31ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌. ഓഗസ്‌റ്റ് ഒന്നിന് വയനാട് ഒഴികെയുള്ള 13 ജില്ലകളിലും യെല്ലോ അലർട്ടാണ്. 2ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത 3 മണിക്കൂറിൽ കാസർകോട് ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

...view details