കേരളം

kerala

Kerala State Lottery| കേരള ഭാഗ്യക്കുറിക്ക് 'പുൽച്ചാടി ലോഗോ'; കെഎസ്‌ആർടിസി ശമ്പള വിതരണം ഉടനെന്ന് മന്ത്രി കെഎൻ ബാലഗോപാൽ

By

Published : Jul 14, 2023, 1:14 PM IST

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ധനമന്ത്രി കെഎൻ ബാലഗോപാലാണ് കേരള ഭാഗ്യക്കുറിയുടെ ഔദ്യോഗിക ചിഹ്നം അനാച്ഛാദനം ചെയ്‌തത്

മന്ത്രി കെഎൻ ബാലഗോപാൽ  കേരള ഭാഗ്യക്കുറി പുൽച്ചാടി ലോഗോ  Kerala State Lottery
Kerala State Lottery

ധനമന്ത്രി കെഎൻ ബാലഗോപാല്‍ സംസാരിക്കുന്നു

തിരുവനന്തപുരം:കേരള ഭാഗ്യക്കുറിക്ക് ഇനി സ്വന്തമായി ലോഗോ. പുൽച്ചാടിയാണ് പുതിയ ലോഗോ. ഈ ലോഗോയോടൊപ്പമാകും ഇനി മുതൽ ഭാഗ്യക്കുറികൾ പുറത്തിറക്കുക. പിആർഡി ചേംബറിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ ഔദ്യോഗിക ചിഹ്നമായ പുൽച്ചാടിയുടെ ലൈഫ് മോഡലും അനാച്ഛാദനം ചെയ്‌തു.

ലോട്ടറിയെ തകർക്കാൻ മുൻകാലങ്ങളിൽ നടന്ന ശ്രമങ്ങൾക്കെതിരെ അതിശക്തമായി കേരളത്തിലെ സർക്കാർ നിലകൊണ്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ഇന്ത്യയിൽ തന്നെ ആദ്യമായി ലോട്ടറി സംവിധാനം വന്നത് കേരളത്തിലാണ്. ജിഎസ്‌ടി യോഗം ചേരുന്ന സമയത്ത് ഓൺലൈൻ ഗെയിം സംവിധാനങ്ങൾ ആശങ്കയുണ്ടാക്കി. ലോട്ടറിയുടെ ഫേസ് വാല്യുവിനെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഇക്കാര്യങ്ങളിൽ എല്ലാം സംസ്ഥാന സർക്കാർ ശക്തമായ നിലപാടെടുത്തത് അത് കൊണ്ട് മറികടന്നുവെന്നും മന്ത്രി പറഞ്ഞു.

കെഎസ്‌ആർടിസി ശമ്പള വിതരണത്തെക്കുറിച്ച് മന്ത്രി:കെഎസ്‌ആർടിസിയിൽ ശമ്പളം കൊടുക്കാൻ കഴിയുമെന്ന് മനസിലാക്കുന്നുവെന്നും നിലവിൽ സാങ്കേതിക തകരാറാണ് തടസത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു. കെഎസ്‌ആർടിസിയുടെ മറ്റ് പ്രശ്‌നങ്ങൾ ഇതുമായി ബന്ധപ്പെട്ടിട്ടില്ല. സിൽവർ ലൈൻ കേരളത്തിന് അത്യാവശ്യമാണ്. പാരിസ്ഥിതിക കാര്യങ്ങൾ പരിഗണിച്ച് മാത്രമേ ഉത്തരം പദ്ധതി പൂർത്തീകരിക്കാനാവുള്ളൂ. ഇ ശ്രീധരന്‍റെ അഭിപ്രായത്തിൽ ബെൽറ്റ്‌ പോലെയുള്ള കേരളത്തിന് ഇത്തരത്തിൽ ഒരു പദ്ധതി അനിവാര്യമാണ്.

വിഷയത്തില്‍, ബിജെപിയുമായി ഒത്തുകളിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. കെപിസിസി പ്രസിഡന്‍റ് തന്നെ പറഞ്ഞത് കേരളത്തിന് വിമാനത്താവളങ്ങളാണ് അത്യാവശ്യമാണെന്നാണ്. നിലവിലുള്ള പദ്ധതി പൊളിച്ചെഴുതുമോ എന്ന് സർക്കാര്‍ ചർച്ച നടത്തിയ ശേഷം തീരുമാനിക്കും. എൽഡിഎഫ് എന്തുകൊണ്ട് വന്നാലും എതിർക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. നെല്ല് സംഭരണത്തിൽ ധാരണ ഉണ്ടായ ശേഷം ബാങ്കുകൾ അലംഭാവം കാണിച്ചു. തുക ഒപ്പിട്ട് നൽകാൻ ഇപ്പോൾ ധാരണയായിട്ടുണ്ട്. ചർച്ചകൾ നേരത്തെ ആരംഭിച്ചതാണെന്നും മന്ത്രി പറഞ്ഞു.

തിരുവോണം ബമ്പർ: ഇത്തവണയും ഭാഗ്യശാലിക്ക് 25 കോടി തന്നെ:തിരുവോണം ബമ്പറിന്‍റെ ഒന്നാം സമ്മാനത്തുക 30 കോടിയാക്കണമെന്ന ആവശ്യം ധനവകുപ്പ് തള്ളിയ വാര്‍ത്ത ഇന്ന് പുറത്തുവന്നിരുന്നു. ഇതോടെ, ഈ വര്‍ഷവും ബമ്പറിന്‍റെ ഒന്നാം സമ്മാനം 25 കോടിയായി തുടരും. സമ്മാന ഘടനയില്‍ നിരവധി മാറ്റങ്ങളും ഇപ്രാവശ്യം നടത്തിയിട്ടുണ്ട്. 125 കോടി 54 ലക്ഷം രൂപയാണ് ഈ വര്‍ഷം തിരുവോണം ബമ്പറിന്‍റെ ആകെ സമ്മാനത്തുക. ഇത്തവണ രണ്ടാം സമ്മാനത്തില്‍ മാറ്റം വന്നിട്ടുണ്ട്. ഒരു കോടി രൂപ വീതം 20 പേർക്കാണ് രണ്ടാം സമ്മാനമായി ഇത്തവണ നൽകാൻ തീരുമാനം. കഴിഞ്ഞ തവണ അഞ്ച് കോടിയായിരുന്നു രണ്ടാം സമ്മാനം. 2021ല്‍ 12 കോടിയായിരുന്നു ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം. 300 രൂപയായിരുന്നു ഈ സമയം ടിക്കറ്റ് വില. 2022ലാണ് ബമ്പറിന്‍റെ സമ്മാനത്തുക 25 കോടിയായി ഉയര്‍ത്തിയത്.

READ MORE |Thiruvonam Bumper Lottery 2023| തിരുവോണം ബമ്പർ ഭാഗ്യശാലിക്ക് 25 കോടി തന്നെ, ആകെ 125.5 കോടിയുടെ സമ്മാനം; സമ്മാനഘടനയില്‍ മാറ്റം

ABOUT THE AUTHOR

...view details