കേരളം

kerala

ETV Bharat / state

Kerala Assembly Ruckus case: നിയമസഭ കയ്യാങ്കളി ; കേസ് അടുത്ത മാസത്തേക്ക് മാറ്റി

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്

kerala assembly ruckus case  thiruvananthapuram latest news  നിയമസഭ കയ്യാങ്കളി കേസ്  ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി  തിരുവനന്തപുരം വാര്‍ത്തകള്‍
kerala assembly ruckus case thiruvananthapuram latest news നിയമസഭ കയ്യാങ്കളി കേസ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തിരുവനന്തപുരം വാര്‍ത്തകള്‍

By

Published : Dec 22, 2021, 12:10 PM IST

തിരുവനന്തപുരം: കേരള നിയമസഭയിൽ മുൻ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് അടുത്ത മാസം 30 ലേക്ക് കോടതി മാറ്റി. മന്ത്രി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിലാണ് കേസ് നടപടികൾ മാറ്റിയത്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ ആറു പ്രതികളുടെയും വിടുതൽ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. ഇതേ തുടർന്ന് പ്രതികളോട് നേരിട്ട് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു.

ഇതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഈ ഹർജി കോടതി അടുത്ത മാസം പരിഗണിക്കുകയുള്ളൂ എന്ന പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് കോടതി കേസ് നടപടികൾ മാറ്റിയത്.

ALSO READനിയമ വിദ്യാർഥിയുടെ വീട്ടിൽ മയക്കുമരുന്ന് ശേഖരം; 11 ഗ്രാം എംഡിഎംഎ പിടികൂടി

വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ.

2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ നിയമസഭയില്‍ അക്രമം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.

ALSO READ 'വാക്‌സിനുകൾക്ക് വകഭേദം ചെറുക്കാൻ കഴിയും'; പ്രതിരോധ കുത്തിവപ്പ് ഉറപ്പാക്കണമെന്ന് സുനീല ഗാർഗ്

ABOUT THE AUTHOR

...view details