ETV Bharat / bharat

'വാക്‌സിനുകൾക്ക് വകഭേദം ചെറുക്കാൻ കഴിയും'; പ്രതിരോധ കുത്തിവപ്പ് ഉറപ്പാക്കണമെന്ന് സുനീല ഗാർഗ്

author img

By

Published : Dec 22, 2021, 11:41 AM IST

രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു ഭാഗം ഇതിനകം സ്വാഭാവിക പ്രതിരോധശേഷി നേടിയിട്ടുണ്ടെന്നും വാക്‌സിനേഷന്‍ സ്വീകരിച്ചാല്‍ അത് വര്‍ധിക്കുമെന്നും ഐ.എ.പി.എസ്‌.എം പ്രസിഡന്‍റ് ഡോ. സുനീല ഗാർഗ് പറഞ്ഞു.

omicron booster dose india  Indian Association of Preventive and Social Medicine on booster dose  IAPSM President Dr Suneela Garg on vaccination  വാക്‌സിനുകൾക്ക് വകഭേദം ചെറുക്കാൻ കഴിയും സുനീല ഗാർഗ്  ഐ.എ.പി.എസ്‌.എം പ്രസിഡന്‍റ് ഡോ. സുനീല ഗാർഗ്  ഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപനം  ന്യൂഡൽഹി ഇന്നത്തെ വാര്‍ത്തകള്‍  New delhi todays news
'വാക്‌സിനുകൾക്ക് വകഭേദം ചെറുക്കാൻ കഴിയും'; പ്രതിരോധ കുത്തിവപ്പ് ഉറപ്പാക്കണമെന്ന് സുനീല ഗാർഗ്

ന്യൂഡൽഹി: ഒമിക്രോണ്‍ വ്യാപനത്തിനിടെ രാജ്യത്തെ ജനങ്ങൾക്ക് വാക്‌സിൻ്റെ ഒരു ഡോസെങ്കിലും ഉറപ്പാക്കേണ്ടതുണ്ടെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്‍റീവ് ആൻഡ് സോഷ്യൽ മെഡിസിൻ (ഐ.എ.പി.എസ്‌.എം) പ്രസിഡന്‍റ് ഡോ. സുനീല ഗാർഗ്. നിലവിലുള്ള രണ്ട് വാക്‌സിനുകൾക്ക് കൊവിഡ് വകഭേദം ചെറുക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ടുതന്ന വാക്‌സിനേഷന്‍ ഉറപ്പാക്കണമെന്നും അവര്‍ പറഞ്ഞു.

ഒമിക്രോണ്‍ വ്യാപനത്തിനിടെ വാക്‌സിനേഷന്‍ ഉറപ്പാക്കണമെന്ന് ഐ.എ.പി.എസ്‌.എം പ്രസിഡന്‍റ് ഡോ. സുനീല ഗാർഗ്.

രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു ഭാഗം ഇതിനകം സ്വാഭാവിക പ്രതിരോധശേഷി നേടിയിട്ടുണ്ട്. രണ്ടാം തരംഗത്തിൽ ധാരാളം ആളുകൾക്ക് സ്വയമേവ ആന്‍റിബോഡി ലഭിക്കും. വാക്‌സിനേഷനു ശേഷം അവരുടെ പ്രതിരോധശേഷി വർധിക്കുകയും ചെയ്‌തു. ഇനിയും പ്രതിരോധ കുത്തിവപ്പ് ലഭിക്കാത്ത ആളുകൾക്ക് വാക്‌സിനേഷൻ നൽകണം.

ALSO READ: ബെംഗളൂരുവില്‍ സ്ത്രീ തൊഴിലാളികൾക്ക് സൗജന്യ ബസ് പാസ്

വാക്‌സിനുകൾ എവിടേക്കാണ് അയയ്‌ക്കേണ്ടത്, എവിടെയാണ് ആവശ്യമുള്ളത് എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കണം. സർക്കാർ ബൂസ്റ്റർ ഡോസിനെക്കുറിച്ച് പരിശോധന നടത്തുന്നുണ്ടെന്നും സുനീല ഗാർഗ് പറഞ്ഞു. അതേസമയം, വാക്‌സിനുകൾ ഒമിക്‌റോണിൽ പ്രവർത്തിക്കുന്നില്ല എന്നതിന് തെളിവുകളൊന്നുമില്ലെന്ന് ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ.ഭാരതി പ്രവീൺ പവാർ പറഞ്ഞു. എന്നാല്‍, നിലവിലുള്ള വാക്‌സിനുകളുടെ ഫലപ്രാപ്‌തി കുറയ്ക്കാൻ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.