കേരളം

kerala

തിരുവനന്തപുരത്ത് മഴ ശക്തിപ്പെടുമെന്ന് മുന്നറിയിപ്പ് ; ഖനനത്തിന് നിരോധനം

By

Published : Aug 31, 2022, 10:19 PM IST

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മഴ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജില്ല കലക്‌ടര്‍ ഖനനത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരത്ത് മലയോര യാത്രകള്‍ക്കും വിലക്കുണ്ട്

ഖനനത്തിന് നിരോധനമേര്‍പ്പെടുത്തി കലക്‌ടര്‍  തിരുവനന്തപുരത്ത് മഴ ശക്തം  ഖനനത്തിന് നിരോധനം  Heavy rainfall mining banned Thiruvananthapuram  Thiruvananthapuram
തിരുവനന്തപുരത്ത് മഴ ശക്തിപ്പെടുമെന്ന് മുന്നറിയിപ്പ്; ഖനനത്തിന് നിരോധനം

തിരുവനന്തപുരം :മഴ ശക്തമാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം. മലയോര യാത്രകള്‍ക്കും വിലക്കുണ്ട്. ഈ മേഖലകളിലേക്ക് അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു.

തീരമേഖയിലേക്കുളള യാത്ര, ബീച്ചിലേക്കുള്ള വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്കി. ഇന്ന് (ഓഗസ്റ്റ് 31) ഓറഞ്ച് അലര്‍ട്ടും നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നിരോധനം. ജില്ല കലക്‌ടര്‍ ജെറോമിക് ജോര്‍ജാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ABOUT THE AUTHOR

...view details