കേരളം

kerala

സ്വകാര്യ, ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതിയിളവ്, തൊഴിലുറപ്പിനും സർക്കാർ സഹായം

By

Published : Aug 13, 2021, 3:08 PM IST

Government exempt bus tax  ബസുകള്‍ക്ക് നികുതിയിളവുമായി സര്‍ക്കാര്‍  നികുതിയിളവ്  സ്വകാര്യ ബസുകൾക്ക് നികുതി ഒഴിവാക്കി  ,ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതി ഒഴിവാക്കി
സ്വകാര്യ,ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതിയിളവുമായി സര്‍ക്കാര്‍

ഏപ്രില്‍, മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ നികുതിയാണ് ഒഴിവാക്കുന്നത്. മാസങ്ങളായി ഓടത്തതിനെ തുടർന്ന് ബസുകള്‍ക്ക് ഉണ്ടായ കേടുപാടുകള്‍ പരിഹരിക്കാൻ വായ്‌പ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സ്വകാര്യ, ടൂറിസ്റ്റ് ബസുകൾക്ക് നികുതിയിളവ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഏപ്രില്‍, മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ നികുതിയാണ് ഒഴിവാക്കുന്നത്. ധനാഭ്യര്‍ഥന ചര്‍ച്ചയുടെ മറുപടിക്കിടെ ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് നിയമസഭയില്‍ നികുതി ഇളവ് പ്രഖ്യാപിച്ചത്.

Also Read: 'അതിക്രമം നടന്ന കാലത്തും വീണ ജോര്‍ജ് തന്നെയല്ലേ മന്ത്രി', നടപടിയാവശ്യപ്പെട്ട് ഐ.എം.എ

ലോക്ക് ഡൗണ്‍ മൂലം ബസുകൾ നിരത്തിലിറക്കാൻ സാധിക്കാതെ വന്നതോടെ വലിയ നഷ്ടമാണ് ഈ മേഖലയിൽ ഉണ്ടായത്. സ്വകാര്യ-ടൂറിസ്റ്റ് ബസുടമകൾക്ക് കൈത്താങ്ങാകാനുന്നതാണ് സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ പ്രഖ്യാപനം.

നികുതി ഇളവ് കൂടാതെ മാസങ്ങളായി ഓടത്തതിനെ തുടർന്ന് ബസുകള്‍ക്ക് ഉണ്ടായ കേടുപാടുകള്‍ പരിഹരിക്കാൻ വായ്‌പ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുലക്ഷം രൂപ വരെയുള്ള വായ്‌പയാണ് ലഭിക്കുക. പലിശ ഇനത്തിൽ നാലു ശതമാനം സബ്‌സിഡിയോടെ ആണ് വായ്‌പ അനുവദിക്കുക.

സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ നിർമാണം

കൊവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ സർക്കാർ 20 ലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങി സ്വകാര്യ മേഖലയ്ക്ക് നല്‍കും. സര്‍ക്കാര്‍ കമ്പനിക്ക് നല്‍കിയ അതേ വില തന്നെ സ്വകാര്യ ആശുപത്രികൾ നല്‍കിയാല്‍ മതി. കൂടാതെ സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ നിര്‍മാണത്തിനുള്ള ഗവേഷണങ്ങള്‍ ആരംഭിച്ചതായും ധനമന്ത്രി അറിയിച്ചു.

തൊഴിലുറപ്പ് മേഖലയ്‌ക്കും സർക്കാർ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 75 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ സഹായം നല്‍കും. നേരത്തെ ഇത് നൂറ് തൊഴില്‍ ദിനങ്ങളായിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ ദിനങ്ങള്‍ കുറഞ്ഞതാണ് ഇളവ് നൽകാൻ കാരണം.

ABOUT THE AUTHOR

...view details