കേരളം

kerala

ആദ്യമായി ലഭിച്ച ഗ്യാസ് സിലിണ്ടര്‍ സ്ഥാപിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; ഒഴിവായത് വന്‍ ദുരന്തം

By

Published : Apr 7, 2022, 8:26 AM IST

Updated : Apr 7, 2022, 9:21 AM IST

സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മൂന്നും, ആറും വയസുള്ള കുട്ടികളേയുമെടുത്ത് മാതാപിതാക്കള്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറുകയായിരുന്നു

ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറി  gas cylinder blast
ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചു; ഒഴിവായത് വന്‍ ദുരന്തം

തിരുവനന്തപുരം: ആദ്യമായി ലഭിച്ച പാചകവാതക സിലിണ്ടര്‍ സ്ഥാപിക്കുന്നതിനിടെ തീ പടര്‍ന്ന് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ആമച്ചൽ വേലഞ്ചിറ സ്വദേശി രാഖി ഭവനിൽ പ്രകാശിന്റെ വീട്ടിലാണ് സംഭവം. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മൂന്നും, ആറും വയസുള്ള കുട്ടികളെയെടുത്ത് മാതാപിതാക്കള്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചു; ഒഴിവായത് വന്‍ ദുരന്തം

വിറകടുപ്പ് ഉപയോഗിച്ചിരുന്ന ഇവര്‍ ആദ്യമായാണ് ഗ്യാസ് കണക്ഷന്‍ എടുക്കുന്നത്. സിലിണ്ടർ കണക്ഷൻ നൽകി തീ പകർന്നപ്പോൾ അസ്വാഭാവികമായി തീ കത്തുകയും അത് സിലിണ്ടറിനുള്ളിലേക്ക് പടരുക്യുമായിരുന്നു. തീ കെടുത്താൻ പ്രകാശ് ശ്രമം നടത്തിയെങ്കിലും ആളിപടരാൻ തുടങ്ങിയതോടെ ഇവര്‍ കുട്ടികളെയുമെടുത്ത് വീട്ടിനുപുറത്തേക്ക് ഓടി സുരക്ഷിതരായി.

തുടര്‍ന്ന് ഇവര്‍ വിവരം ഫയര്‍ഫോഴ്‌സില്‍ അറിയിക്കുകയായിരുന്നു. കാട്ടാക്കട അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സുരേഷിന്റെ നേതൃത്വത്തിൽ എത്തിയ ഫയർ ആൻഡ് റസ്‌ക്യു സംഘമാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അഗ്‌നിരക്ഷാസേനാ ഓഫിസർമാരായ ഡിനു മോൻ, വിനു, സജു, അജിത്, സജു എസ്, അഭിലാഷ്, ടോണി ബർണാഡ്,വിനോദ്, എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അഗ്‌നിബാധയില്‍ വീടിന്‍റെ ഒരുവശം പൂര്‍ണമായും കത്തിനശിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന റേഷന്‍കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകള്‍ക്കും തീപടര്‍ന്നിരുന്നു. കുട്ടികളുടെ പുസ്‌തകങ്ങള്‍, ലൈഫ് മിഷന്‍ രേഖകള്‍, മൊബൈല്‍ ഫോണ്‍ എന്നിവയ്‌ക്കും നാശം സംഭവിച്ചിട്ടുണ്ട്.

Also read: റാന്നിയിൽ അമ്മയും ഒന്നര വയസുള്ള മകളും പൊള്ളലേറ്റ് മരിച്ച നിലയില്‍

Last Updated :Apr 7, 2022, 9:21 AM IST

ABOUT THE AUTHOR

...view details