കേരളം

kerala

Finland Authorities Visit Kerala വിദ്യാഭ്യാസ രംഗത്തെ സഹകരണം തുടരും: ഫിൻലൻഡ് സംഘം 18ന് കേരളത്തിൽ

By ETV Bharat Kerala Team

Published : Oct 14, 2023, 4:12 PM IST

Finland department of education to cooperate with Kerala : വിദ്യാഭ്യാസ മേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് ഫിൻലൻഡിലെ പ്രതിനിധികൾ കേരളത്തിലെത്തുന്നത്. നേരത്തെ 2022 ഡിസംബര്‍, 2023 ജനുവരി മാസങ്ങളിൽ സംഘം കേരളത്തിലെത്തിയിരുന്നു.

Finland Authorities Visit Kerala  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  Education Minister V Sivankutty  V Sivankutty press meet  Finland Educational ministry  തിരുവനന്തപുരം  Anna Maja Henriksson Minister of Education Finland
Finland department of education to cooperate with Kerala in the field of public education

ഫിൻലൻഡ് സംഘം 18ന് കേരളത്തിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രീ പ്രൈമറി വിദ്യാഭ്യാസ മേഖലയിൽ ഫിൻലൻഡുമായി സഹകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിന്‍റെ ഭാഗമായി ഫിൻലൻഡിലെ പ്രതിനിധികൾ വീണ്ടും കേരളത്തിലേക്ക് എത്തും. ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി മിസ് അന്ന മജ ഹെൻറിക്‌സൺ, ഫിൻലൻഡ് അംബാസിഡർ, ഫിൻലൻഡ് കോൺസുലേറ്റ് ജനറൽ എന്നിവർ അടങ്ങുന്ന ഉന്നതതല സംഘമാണ് കേരളത്തിൽ വരുന്നത്. സംസ്ഥാനത്തെ പ്രീപ്രൈമറി സ്‌കൂളുകൾ, പ്രീപ്രൈമറി ടീച്ചഴ്‌സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും സംഘം സന്ദർശിക്കും.

ഒക്ടോബർ 18-ന് കേരളത്തിൽ എത്തുന്ന സംഘം, അന്നേ ദിവസം ഉച്ചയ്ക്ക് 2.00 മണിക്ക് തൈയ്ക്കാട് ഗവൺമെന്‍റ് മോഡൽ ഹൈസ്‌കൂളും എൽ.പി സ്‌കൂളും പ്രീ പ്രൈമറി സ്‌കൂളും സന്ദർശിക്കും. 2.40 ന് കോട്ടൺഹിൽ പ്രീപ്രൈമറി ടീച്ചഴ്‌സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലും സംഘം സന്ദർശനം നടത്തും. ഒക്‌ടോബർ 19-ന് രാവിലെ 9.00 മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ ഫിൻലൻഡ് സംഘം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും വിദ്യാഭ്യാസ വിദഗ്‌ധരുമായും അധ്യാപകരുമായും കൂടിക്കാഴ്‌ച നടത്തും.

11 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി, പ്ലാനിങ് ബോർഡ് വൈസ് ചെയർപേഴ്‌സൺ, ചീഫ് സെക്രട്ടറി, മുൻ ചീഫ് സെക്രട്ടറി ശ്രീ. വി.പി ജോയി, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസി തലവൻമാർ തുടങ്ങിയവരുമായും ചർച്ച നടത്തും. 12.30 ന് മുഖ്യമന്ത്രിയുടെ ചേംബറിൽ ഫിൻലൻഡ് സംഘം കൂടിക്കാഴ്‌ച നടത്തും.

സംഘമെത്തുന്നത് മൂന്നാം തവണ: ഫിന്‍ലന്‍ഡ് സംഘവുമായി മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവര്‍ കഴിഞ്ഞ 2022 ഡിസംബർ, 2023 ജനുവരി മാസങ്ങളിലായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്‍റെ തുടര്‍ പ്രവര്‍ത്തനമായാണ് സംഘം വീണ്ടും കേരളത്തിലെത്തുന്നത്. പ്രീപ്രൈമറി വിദ്യാഭ്യാസം, ഗണിതം, സയന്‍സ് മേഖലകളിലെ പഠനരീതികള്‍, ടീച്ചര്‍ ട്രെയിനിങ്, മൂല്യനിര്‍ണയ രീതികള്‍, ഗവേഷണ മേഖലകളിലെ സഹകരണം എന്നീ മേഖലകളിലായിരുന്നു ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നിരുന്നത്.

ഫിൻലൻഡ് ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരും യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍സിങ്കിയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്‍റ് മേധാവികളുമായ പ്രൊഫ. ടാപ്പിയോ ലേഹ്‌തേരോ, റീക്കാ ഹേ ലീക്കാ, മിന്നാ സാദേ തുടങ്ങിയവരും യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ സിംഘിയുടെ ലയ്‌സണ്‍ ഓഫിസറും മലയാളിയുമായ ഉണ്ണികൃഷ്‌ണന്‍ ശ്രീധര കുറുപ്പ് എന്നിവരുമായിട്ടായിരുന്നു പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി എം മുഹമ്മദ് ഹനീഷ് ഐ എ എസിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നത്.

ഈ വർഷം ജനുവരി 21 മുതല്‍ 25 വരെയാണ് രണ്ടാം ഘട്ട ചർച്ച നടത്തിയത്. ശൈശവ പരിചരണവും വിദ്യാഭ്യാസവും, ടീച്ചര്‍ ട്രെയിനിങ്, ഗണിത, ശാസ്ത്ര വിഷയങ്ങളിലെ ക്ലാസ്റൂം വിനിമയ രീതികള്‍, ടീച്ചര്‍ ലീഡര്‍ഷിപ്പ് എന്നീ മേഖലകളിലായിരുന്നു ചര്‍ച്ചകള്‍. കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ സവിശേഷതകള്‍ നേരിട്ട് മനസിലാക്കുന്നതിനായി സംഘം സെന്‍റ് മേരീസ് സ്‌കൂള്‍ പട്ടം, മണക്കാട് ഗവൺമെന്‍റ് ഗേള്‍സ് ഹയര്‍സെക്കൻഡറി സ്‌കൂള്‍, പ്രീപ്രൈമറി വിഭാഗം, ടി.ടി.ഐ വിഭാഗം എന്നീ വിദ്യാലയങ്ങളും സന്ദര്‍ശിച്ചിരുന്നു.

ABOUT THE AUTHOR

...view details