കേരളം

kerala

Fake certificate case | 'ടിപി കേസ് പ്രതികളെ പിടിക്കാന്‍ ഇത്രയും ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല' ; വിദ്യയുടെ അറസ്‌റ്റില്‍ കെ സുധാകരന്‍

By

Published : Jun 22, 2023, 7:55 PM IST

തെളിവ് നശിപ്പിക്കാന്‍ പൊലീസ് വിദ്യയ്ക്ക് സമയം നല്‍കിയെന്ന് കെ സുധാകരന്‍

Fake certificate case  Fake certificate case K Vidhya Arrest  K Vidhya Arrest  K Vidhya Arrest K Sudhakaran response  K Sudhakaran  KPCC President  ടിപി വധക്കേസ് പ്രതികളെ പിടിക്കാന്‍  വിദ്യയുടെ അറസ്‌റ്റില്‍ കെ സുധാകരന്‍  വിദ്യ  കെപിസിസി പ്രസിഡന്‍റ്  വ്യാജ പവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്  വ്യാജ സര്‍ട്ടിഫിക്കറ്റ്  യുഡിഎഫ്  പൊലീസ്  ദേശാഭിമാനി
'ടിപി വധക്കേസ് പ്രതികളെ പിടിക്കാന്‍ ഇത്രയും ബുദ്ധിമുട്ടേണ്ടി വന്നില്ല'; വിദ്യയുടെ അറസ്‌റ്റില്‍ കെ.സുധാകരന്‍

തിരുവനന്തപുരം : വ്യാജ പവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ കെ.വിദ്യയെ പിടികൂടിയതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. യുഡിഎഫ് ഭരണകാലത്ത് ടിപി ചന്ദ്രശേഖരനെ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയശേഷം സിപിഎം സംരക്ഷണത്തിലുള്ള മുടക്കോഴി മലയില്‍ ഒളിച്ചുതാമസിച്ച പ്രധാന പ്രതികളെ സാഹസികമായി പിടികൂടാന്‍ എടുത്തതിനോളം ദിവസമെടുത്താണ് പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഒളിവില്‍പ്പോയ എസ്എഫ്ഐ വനിത നേതാവിനെ പൊലീസ് പിടികൂടിയതെന്ന് സുധാകരന്‍ പറഞ്ഞു. ടിപി വധക്കേസ് പ്രതികളെ പിടിക്കാന്‍ പൊലീസിന് ഇത്രയും ബുദ്ധിമുട്ടേണ്ടി വന്നില്ലെന്നും ഇതാണ് ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാത്തിനും ഒത്താശ ചെയ്‌തു :സിപിഎം നേതാക്കള്‍ ചിറകിലൊളിപ്പിച്ച എസ്എഫ്ഐ നേതാവിനെ പിടികൂടാന്‍ പൊലീസിന് 16 ദിവസം വേണ്ടി വന്നു. പ്രതിക്ക് തെളിവുകള്‍ നശിപ്പിക്കാനും ഒളിവില്‍ കഴിയാനും ഒത്താശ ചെയ്‌ത പൊലീസ് കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിനും ഒത്താശ ചെയ്‌തു. ഗത്യന്തരമില്ലാതെയാണ് ഒടുക്കം പാര്‍ട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ പ്രതി പൊലീസിന് കീഴടങ്ങിയതെന്ന് സുധാകരന്‍ പറഞ്ഞു. മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കാനും മൂന്ന് കോളജുകളില്‍ അധ്യാപികയായി ജോലി നേടാനും വിദ്യയ്ക്ക് സഹായം നല്‍കിയവരെയും ഒളിവില്‍ പോകാന്‍ സഹായിച്ചവരെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിഖില്‍ തോമസിന്‍റെ വിഷയത്തില്‍ പ്രതികരണം :കായംകുളം എംഎസ്എം കോളജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രവേശനം നേടിയ നിഖില്‍ തോമസ് പൊലീസിന്‍റെ കാണാമറയത്ത് തുടരുന്നു. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സര്‍വകലാശാല അറിയിച്ചെങ്കിലും നിഖിലിനെ അറസ്‌റ്റ് ചെയ്യാന്‍ പൊലീസിന് ധൈര്യമില്ല. തെളിവുകള്‍ നശിപ്പിക്കാനും നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടാനും പൊലീസ് സാവകാശം നല്‍കിയിരിക്കുകയാണ്. അറസ്‌റ്റിന് പാകമാകുമ്പോള്‍ സിപിഎം വീശുന്ന പച്ചക്കൊടിക്കായി കാത്തിരിക്കുന്ന പൊലീസ് അധഃപതനത്തിന്‍റെ അടിത്തട്ടിലെത്തിയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

എസ്‌എഫ്‌ഐയ്‌ക്കും ദേശാഭിമാനിക്കുമെതിരെ :എസ്എഫ്ഐക്കാരുടെ വ്യാജ നിര്‍മിതികള്‍ കൊടുമ്പിരികൊണ്ടപ്പോള്‍ നിരപരാധിയായ കെഎസ്‌യു നേതാവ് അന്‍സില്‍ ജലീലിനെ കുടുക്കാന്‍ സിപിഎം നടത്തിയ നെറികെട്ട കരുനീക്കം കണ്ട് തല മരവിച്ചുപോയി. മലയാള മനോരമയ്‌ക്കെതിരെ വ്യാജ കത്ത് നിര്‍മിക്കുകയും തനിക്കെതിരേ പോക്സോ കേസുണ്ടെന്ന് വെണ്ടയ്‌ക്ക നിരത്തുകയും ചെയ്‌ത ദേശാഭിമാനിയാണ് അന്‍സില്‍ ജലീലിനെതിരെ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി പ്രസിദ്ധീകരിച്ചത്. കേരളത്തിലെ ഉന്നതമായ പത്രസംസ്‌കാരത്തിന് കളങ്കമാണ് ഈ അശ്ലീല പ്രസിദ്ധീകരണമെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതിനെതിരെ അന്‍സില്‍ നല്‍കിയ പരാതിയില്‍ പൊലീസ് അടയിരിക്കുമ്പോള്‍ ദേശാഭിമാനിയില്‍ കണ്ട വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള സര്‍വകാലാശാല നല്‍കിയ പരാതിയില്‍ ഇദ്ദേഹത്തിനെതിരേ പൊലീസ് കേസെടുത്തെന്നും സുധാകരന്‍ ആഞ്ഞടിച്ചു.

Also read:Fake Certificate Controversy | നിഖില്‍ തോമസിനെതിരെ കേസെടുത്ത് കായംകുളം പൊലീസ്

ജീവിത പ്രാരാബ്‌ധം മുഴുവന്‍ തോളിലേറ്റി, ഉന്നതവിദ്യാഭ്യാസത്തിന് ത്രാണിയില്ലാതെ കാപ്പിക്കട നടത്തി രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഈ യുവാവിനോട് സിപിഎം നടത്തുന്ന ക്രൂരത കണ്ണൂരിലെ വെട്ട് സംസ്‌കാരത്തിന് സമാനമാണ്. നിരപരാധിയായ അന്‍സലിന് പാര്‍ട്ടിയുടെ പൂര്‍ണ സംരക്ഷണമുണ്ടാകും. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം കൊലയും കൊള്ളയും വെട്ടും കുത്തും വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണവും നടത്തുന്ന സിപിഎം എല്ലാ വൃത്തികേടുകളുടെയും കൂടാരമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details