ETV Bharat / state

Fake Certificate Controversy | നിഖില്‍ തോമസിനെതിരെ കേസെടുത്ത് കായംകുളം പൊലീസ്

author img

By

Published : Jun 20, 2023, 9:32 PM IST

Updated : Jun 20, 2023, 10:38 PM IST

വ്യാജരേഖ ചമയ്‌ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എസ്‌എഫ്‌ഐ കായംകുളം മുൻ ഏരിയ സെക്രട്ടറി നിഖില്‍ തോമസിനെതിരെ കേസെടുത്തത്

Etv Bharat
Etv Bharat

ആലപ്പുഴ : വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്‌എഫ്‌ഐ കായംകുളം മുൻ ഏരിയ സെക്രട്ടറി നിഖില്‍ തോമസിനെതിരെ പൊലീസ് കേസെടുത്തു. വ്യാജരേഖ ചമയ്‌ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കായംകുളം എംഎസ്‌എം കോളജാണ് പൊലീസിന് പരാതി നല്‍കിയത്.

സംഭവത്തിൽ, എംഎസ്‌എം കോളജ് പ്രിൻസിപ്പാള്‍, അധ്യാപകർ എന്നിവരുടെ മൊഴിയെടുത്തു. കോളജിൽ എത്തിയാണ് പൊലീസ് മൊഴിയെടുത്തത്. വിഷയത്തിൽ കോളജ് നിയോഗിച്ച കമ്മിഷന്‍റെ റിപ്പോർട്ട്‌ നാളെ ലഭിക്കുമെന്നും വീഴ്‌ചകൾ പരിശോധിക്കുമെന്നും പ്രിൻസിപ്പാള്‍ ഡോ. എൻ താഹ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ കേരള സര്‍വകാലശാല വിസിയോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടിയിരുന്നു. വിഷയത്തില്‍ കേരള സര്‍വകലാശാല, ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ്, കായംകുളം എംഎസ്‌എം കോളജിൽ നിഖിലിന്‍റെ എംകോം പ്രവേശനം തുടങ്ങിയവയിൽ വിശദമായ അന്വേഷണം നടത്തണമെന്നും സര്‍വകലാശാല ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. ഇതിനിടെ അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് റായ്‌പൂരിലെ കലിംഗ സര്‍വകലാശാലയിലെത്തി വൈസ് ചാൻസലര്‍, രജിസ്ട്രാര്‍ എന്നിവരെ കണ്ടു.

നിഖിലിനെ അറിയില്ലെന്ന് കലിംഗ സർവകലാശാല രജിസ്ട്രാർ : വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങൾക്കിടെ നിഖിൽ തോമസ് എന്ന വിദ്യാർഥി തങ്ങളുടെ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കലിംഗ രജിസ്ട്രാർ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞതെന്നും നിഖിൽ തോമസിനെതിരെ നിയമ നടപടിയെടുക്കുമെന്നും രജിസ്ട്രാർ സന്ദീപ് ഗാന്ധി ഇന്നലെയാണ് വ്യക്തമാക്കിയത്. ഛത്തീസ്‌ഗഡിലെ റായ്‌പൂരിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ സര്‍വകലാശാലയാണ് കലിംഗ യൂണിവേഴ്‌സിറ്റി.

ആലപ്പുഴ കായംകുളം എംഎസ്എം കോളജിൽ 2017-20 ബി കോം വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ നിഖിൽ തോമസ് ഡിഗ്രി തോൽക്കുകയും ശേഷം 2021ൽ അതേ കോളജിൽ എം കോമിന് അഡ്‌മിഷൻ നേടുകയും ചെയ്യുകയായിരുന്നു. 2019ൽ കലിംഗയില്‍ പഠിച്ചെന്നായിരുന്നു നിഖിലിന്‍റെ വാദം. ഈ സർട്ടിഫിക്കറ്റുകൾ കൊണ്ടാണ് പിജിക്ക് അഡ്‌മിഷൻ നേടിയെടുത്തത്.

READ MORE | Fake Certificate: നിഖില്‍ തോമസ് സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കലിംഗ രജിസ്ട്രാർ സന്ദീപ് ഗാന്ധി

2017 മുതൽ 2020 വരെ കലിംഗ സർവകലാശാലയിൽ പഠിച്ചെന്നും ഫസ്‌റ്റ് ക്ലാസ് എന്നുമാണ് നിഖിൽ തോമസ് കോളജിൽ നൽകിയ രേഖയില്‍ പറയുന്നു. യുജിസി അംഗീകാരമുള്ളതിനാല്‍ തന്നെ കലിംഗ സർവകലാശാലയുടെ ബി കോം ബിരുദം, കേരള സർവകലാശാലയില്‍ അംഗീകരിക്കുകയായിരുന്നു.

Fake certificate row | നിഖില്‍ തോമസിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി എസ്‌എഫ്‌ഐ ; തെറ്റിദ്ധരിപ്പിച്ചെന്ന് സംഘടന

നിഖിലിനെ പുറത്താക്കി എസ്‌എഫ്‌ഐ : വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്‌എഫ്‌ഐ കായംകുളം മുൻ ഏരിയ സെക്രട്ടറി നിഖില്‍ തോമസിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സംഘടന ഭാരവാഹികള്‍ അറിയിച്ചു. എസ്‌എഫ്‌ഐയുടെ മുഴുവൻ പ്രവര്‍ത്തകര്‍ക്കും പാഠമാകുന്ന രീതിയില്‍ നിഖില്‍ തോമസിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീ, സെക്രട്ടറി പിഎം ആര്‍ഷോ എന്നിവര്‍ പ്രസ്‌താവനയിലൂടെയാണ് അറിയിച്ചത്.

Last Updated : Jun 20, 2023, 10:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.