കേരളം

kerala

ETV Bharat / state

ഗുലാബ് ചുഴലിക്കാറ്റ് : സംസ്ഥാനത്ത് മഴ തുടരും , രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലര്‍ട്ടും തൃശ്ശൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും

Cyclone Gulab news  Heavy rain in kerala  Red alert  Rain updates  ഗുലാബ് ചുഴലിക്കാറ്റ് വാർത്തകള്‍  ഗുലാബ് ചുഴലിക്കാറ്റ്  കേരളത്തിൽ ശക്തമായ മഴ  കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് ശക്തമായ മഴ,

By

Published : Sep 27, 2021, 5:24 PM IST

Updated : Sep 27, 2021, 7:22 PM IST

തിരുവനന്തപുരം : ഗുലാബ് ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തില്‍ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും, മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുമാണ്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഗുലാബ് ചുഴലിക്കാറ്റ് ഇന്നലെ രാത്രിയോടെ ഒഡിഷ - ആന്ധ്ര തീരത്ത് കരതൊട്ടിരുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 41 മുതല്‍ 61 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

ALSO READ വിഴിഞ്ഞത്ത് കടൽക്ഷോഭം രൂക്ഷം; വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചു

നാളെയോടെ മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ശക്തമായ കാറ്റിനും കടല്‍ ക്ഷോഭത്തിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ വരെയുള്ള കാറ്റ് വീശാനാണ് സാധ്യത. അതുകൊണ്ട് തന്നെ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Last Updated : Sep 27, 2021, 7:22 PM IST

ABOUT THE AUTHOR

...view details