കേരളം

kerala

നിരോധനാജ്ഞ: തിരുവനന്തപുരത്ത് കടകളുടെ സമയക്രമം സംബന്ധിച്ച് ആശയക്കുഴപ്പം

By

Published : Oct 6, 2020, 4:36 PM IST

ഏകീകൃത സമയക്രമം നിർണയിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

Confusion over the schedule of shops in Thiruvananthapuram in the 144  crpc144  തിരുവനന്തപുരം  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  നിരോധനാജ്ഞ
നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് കടകളുടെ സമയക്രമം സംബന്ധിച്ച് ആശയക്കുഴപ്പം

തിരുവനന്തപുരം: നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ കടകളുടെ സമയക്രമം സംബന്ധിച്ച് ആശയക്കുഴപ്പമെന്ന് വ്യാപാരികൾ. വിവിധ പൊലീസ് സ്‌റ്റേഷൻ പരിധികളിലെ സമയക്രമം വ്യത്യസ്‌തമാണ്. ഇതുമൂലമുള്ള ആശയക്കുഴപ്പം വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ഏകീകൃത സമയക്രമം നിർണയിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരോ ജില്ലാ കലക്‌ടറോ നിർദ്ദേശിക്കാത്ത നിയന്ത്രണങ്ങൾ പൊലീസ് തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്ന് വ്യാപാരികൾ ആരോപിച്ചു.

ശ്രീകാര്യത്ത് പ്രധാന ജംഗ്ഷനുകളിൽ കടകൾ തുറക്കാൻ അനുവദിക്കുന്നില്ല. വെള്ളറട ആര്യങ്കോട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഉച്ചയ്ക്ക് രണ്ടു മണി വരെ മാത്രമേ കടകൾ തുറക്കാവൂ. ചില പൊലീസ് ഉദ്യോഗസ്ഥർ നിർബന്ധ ബുദ്ധിയോടെ കടകൾ അടപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്നും പ്രവർത്തനസമയം ഏകീകരിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details