കേരളം

kerala

സംസ്ഥാനത്ത് 265 പേർക്ക് കൂടി കൊവിഡ് ; ഒരു മരണം, 275 പേർ രോഗമുക്‌തര്‍

By ETV Bharat Kerala Team

Published : Dec 22, 2023, 12:25 PM IST

265 new covid cases confirmed in Kerala : രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് കേരളത്തില്‍. 275 പേർ കൊവിഡ് മുക്തരായി

new covid cases  265 new case confirmed  union health ministry  one covid death  2997 new active cases in country  275 recovered from covid  more test  alert  മുന്‍കരുതല്‍ നടപടികള്‍ വ്യാപിപ്പിക്കാന്‍ തീരുമാനം  ജെഎൻ 1 21 പേരില്‍ സ്ഥിരീകരിച്ചു
265 new covid cases in kerala

തിരുവനന്തപുരം : സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്(Union health ministry). നിലവിൽ 2606 ആക്റ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് ബാധ മൂലം ഒരു മരണം സംഭവിച്ചതായും റിപ്പോർട്ടുണ്ട്(265 new covid cases).

രാജ്യത്താകെ 2997 കൊവിഡ് ആക്റ്റീവ് കേസുകളാണുള്ളത് (2997 active covid cases). കഴിഞ്ഞ 24 മണിക്കൂറിനിടെ 328 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ്. അതേസമയം 275 പേർ കൊവിഡ് മുക്തരായതായും ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാകുന്നു.

രാജ്യത്താകെ 24 മണിക്കൂറിനിടെ 311 പേരാണ് രോഗമുക്തി നേടിയത്. കൊവിഡിന്‍റെ പുതിയ ഉപവകഭേദമായ ജെഎൻ 1, 21 പേരിലാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്നലെ 300 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത കര്‍ശനമാക്കി. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് മുന്‍കരുതല്‍ നടപടികള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയും ഇതിന്‍റെ ഭാഗമായി കൂടുതല്‍ പരിശോധന നടത്താന്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

Also Read: സംസ്ഥാനത്ത് 300 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണം; ആകെ കേസുകൾ 2341

പണം അനുവദിക്കണമെന്ന് കേരളം :ആരോഗ്യവകുപ്പിനുള്ള കേന്ദ്ര വിഹിതം ഉടൻ അനുവദിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്‍റീവ്, സൗജന്യ പരിശോധനകള്‍, സൗജന്യ ചികിത്സകള്‍, എന്‍എച്ച്എം മുഖേന നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവരുടെ ശമ്പളം, ബയോമെഡിക്കല്‍ മാനേജ്മെന്‍റ്, കനിവ് 108 ആംബുലന്‍സ് തുടങ്ങിയയെല്ലാം കേന്ദ്ര ഫണ്ട് ലഭിക്കാത്തത് മൂലം സംസ്ഥാന വിഹിതം ഉപയോഗിച്ചാണ് നടത്തുന്നത്.

ഇതുകൂടാതെ ബേണ്‍സ് യൂണിറ്റുകള്‍, സ്‌കില്‍ സെന്‍റര്‍, ട്രോമകെയര്‍, മാനസികാരോഗ്യ പരിപാടി, മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് യൂണിറ്റ്, ഫാര്‍മസി അപ്ഗ്രഡേഷന്‍, ടെറിഷ്യറി ക്യാന്‍സര്‍ കെയര്‍ സെന്‍റർ, പാരാമെഡിക്കല്‍ എജ്യുക്കേഷന്‍ എന്നീ വിഭാഗങ്ങളിലായി 30 കോടിയോളം രൂപ കുടിശ്ശികയുണ്ട്. കൊവിഡ് അവലോകന യോഗത്തിലാണ് മന്ത്രി വീണ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിയോട് ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.

ABOUT THE AUTHOR

...view details