ETV Bharat / state

സംസ്ഥാനത്ത് 300 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണം; ആകെ കേസുകൾ 2341

author img

By ETV Bharat Kerala Team

Published : Dec 21, 2023, 11:48 AM IST

yester day 300 covid cases  three covid death  Now active covid cases hiked to 2341  2669 covid cases in the country  union ministry called to an alert  call to more tests  ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 300 പേര്‍ക്ക്  കേരളത്തിലെ ആകെ ആക്ടീവ് കേസുകള്‍ 2341  കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത കര്‍ശനമാക്കി  കേന്ദ്ര വിഹിതം അനുവദിക്കണമെന്ന് മന്ത്രി വീണ
yesterday 300 covid cases confirmed

covid cases hiked: കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത കര്‍ശനമാക്കിയിരിക്കുകയാണ്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് മുന്‍കരുതല്‍ നടപടികള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 300 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. (yester day 300 covid cases ) ഇതോടെ കേരളത്തിലെ ആകെ ആക്ടീവ് കൊവിഡ് കേസുകള്‍ 2341 ആയി ഉയര്‍ന്നു. കൂടാതെ മൂന്നു കൊവിഡ് മരണവും(three covid death ) സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2669 ആണ്. (Now active covid cases hiked to 2341)

കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത കര്‍ശനമാക്കിയിരിക്കുകയാണ്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് മുന്‍കരുതല്‍ നടപടികള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കൂടുതല്‍ പരിശോധന നടത്താന്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.
പണം അനുവദിക്കണമെന്ന് കേരളം: ആരോഗ്യവകുപ്പിനുള്ള കേന്ദ്ര വിഹിതം ഉടൻ അനുവദിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്‍റീവ്, സൗജന്യ പരിശോധനകള്‍, സൗജന്യ ചികിത്സകള്‍, എന്‍എച്ച്എം മുഖേന നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം, ബയോമെഡിക്കല്‍ മാനേജ്മെന്‍റ്, കനിവ് 108 ആംബുലന്‍സ് തുടങ്ങിയയെല്ലാം കേന്ദ്ര ഫണ്ട് ലഭിക്കാത്തത് മൂലം സംസ്ഥാന വിഹിതം ഉപയോഗിച്ചാണ് നടത്തുന്നത്. ഇതുകൂടാതെ ബേണ്‍സ് യൂണിറ്റുകള്‍, സ്‌കില്‍ സെന്റര്‍, ട്രോമകെയര്‍, മാനസികാരോഗ്യ പരിപാടി, മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് യൂണിറ്റ്, ഫാര്‍മസി അപ്ഗ്രഡേഷന്‍, ടെറിഷ്യറി കാന്‍സര്‍ കെയര്‍ സെന്‍റർ, പാരമെഡിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ വിഭാഗങ്ങളിലായി 30 കോടിയോളം രൂപ കുടിശികയുണ്ട്. കൊവിഡ് അവലോകന യോഗത്തിലാണ് മന്ത്രി വീണ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിയോട് ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.

Also read: കേരളത്തിലെ കൊവിഡ് കേസുകളിലെ വര്‍ധന : ചെക്ക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി കര്‍ണാടക

പരിശോധന ശക്തമാക്കി കര്‍ണാടക: കേരളത്തില്‍ വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി കര്‍ണാടക. കേരളത്തില്‍ നിന്നുമെത്തുന്ന യാത്രക്കാരുടെ ശരീര താപനില പരിശോധിച്ച ശേഷമാണ് യാത്ര തുടരാന്‍ അനുവദിക്കുന്നത്.

ചെക്ക് പോസ്റ്റുകളില്‍ നടത്തുന്ന പരിശോധനയില്‍ ഉയര്‍ന്ന താപനിലയുള്ളവര്‍ മടങ്ങിപ്പോകണമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശം. ഉയര്‍ന്ന ശരീര താപനില രേഖപ്പെടുത്തിയിട്ടും യാത്ര തുടരണമെന്ന ആവശ്യം ഉന്നയിക്കുന്നവരെ ആശുപത്രിയിൽ പരിശോധനയ്ക്ക്‌ ശേഷം കൊവിഡ് നെഗറ്റീവ് ആണെങ്കിൽ യാത്ര തുടരാന്‍ അധികൃതര്‍ അനുവദിക്കുന്നുണ്ട്.

പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചാല്‍ കര്‍ണാടകയില്‍ ചികിത്സയില്‍ കഴിയണം. നിലവില്‍, സംസ്ഥാനത്തെ ആകെ രോഗബാധിതരില്‍ 126 പേരും വയനാട്ടില്‍ നിന്നുള്ളവരാണ്. ഈ സാഹചര്യത്തില്‍ വയനാട് അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചാണ് കര്‍ണാടക പരിശോധന ശക്തമാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച മുതല്‍ തന്നെ കര്‍ണാടകയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. 60 വയസുകഴിഞ്ഞ മുഴുവന്‍ പൗരന്മാരും ഹൃദ്രോഗം ഉള്‍പ്പടെ മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നവരും മാസ്‌ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.