കേരളം

kerala

വരാനിരിക്കുന്നത് അവധിദിവസങ്ങള്‍, ശബരിമലയില്‍ തിരക്ക് നിയന്ത്രണവിധേയമാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

By

Published : Dec 11, 2022, 2:37 PM IST

തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി മരക്കൂട്ടം മുതല്‍ സന്നിധാനം വരെ ഘട്ടം ഘട്ടമായാണ് ഭക്തരെ കടത്തിവിടുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

sabarimala  sabarimala Pilgrim rush  thiruvithamkoor devaswom board  thiruvithamkoor devaswom board on sabarimala  ശബരിമല  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്  തിരുവിതാംകൂര്‍ ദേവസ്വം ശബരിമല
ശബരിമല

ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമാക്കും: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

പത്തനംതിട്ട : ശബരിമലയില്‍ ഇനിയും തിരക്ക് വര്‍ധിക്കാനാണ് സാധ്യതയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപന്‍. വരാനിരിക്കുന്നത് അവധി ദിവസങ്ങളായതിനാല്‍ കൂടുതല്‍ പേര്‍ ദര്‍ശനത്തിന് എത്തുമെന്നാണ് വിലയിരുത്തല്‍. തിരക്ക് നിയന്ത്രണ വിധേയമാക്കി ഏവര്‍ക്കും സുഗമമായ ദര്‍ശനം ഒരുക്കുകയാണ് ലക്ഷ്യം.

തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി മരക്കൂട്ടം മുതല്‍ ഘട്ടം ഘട്ടമായാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. അധികനേരം ക്യൂ നീളുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ വേഗത്തില്‍ ദര്‍ശനം നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്‍റെ എല്ലാ വകുപ്പുകളും ഏകോപനസ്വഭാവത്തോടെ മികച്ച രീതിയിലുള്ള സേവനമാണ് ശബരിമലയില്‍ നടത്തുന്നത്. യാതൊരുവിധ പരാതിക്കും ഇടനല്‍കാത്ത വിധത്തിലാണ് പൊലീസ് പ്രവര്‍ത്തനം. കെഎസ്ആര്‍ടിസിയും കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കാഴ്‌ച വയ്ക്കുന്നത്.

വരുന്ന പതിനഞ്ച് ദിവസത്തേയ്ക്കുള്ള അപ്പം അരവണ സ്റ്റോക്ക് നിലവിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. എസ്.എസ് ജീവന്‍, ഇലക്ട്രിക്കല്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ രാജേഷ് മോഹന്‍ തുടങ്ങിയവർ സന്നിധാനത്തെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

നൂറുകോടി കടന്ന് വരുമാനം:ശബരിമലയില്‍ ഈ സീസണില്‍ ഇതുവരെ ലഭിച്ചത് 125 കോടി രൂപയുടെ വരുമാനം. കാണിക്കയും മറ്റ് വഴിപാടുകളും ചേര്‍ന്നുള്ള കണക്കാണിത്. ഈ വര്‍ഷത്തെ മണ്ഡലകാലം ആരംഭിച്ചിട്ട് 25 ദിവസം പിന്നിടുകയാണിപ്പോള്‍.

ഡിസംബര്‍ 9 ന് 1,10,133 പേരാണ് സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത്. വരും ദിവസങ്ങളിലും ഒരു ലക്ഷത്തിനടുത്താണ് ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിങ്.
അടുത്തവര്‍ഷം മുതല്‍ അരവണ സ്വന്തം ക്യാനില്‍:അടുത്ത മണ്ഡലകാലം മുതല്‍ അരവണ പ്രസാദം സ്വന്തമായി നിര്‍മിക്കുന്ന ക്യാനുകളില്‍ വിതരണം ചെയ്യും. ക്യാന്‍ നിര്‍മിക്കുന്നതിനുള്ള പ്ലാന്‍റ് സജ്ജമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമായ ക്യാനുകളായിരിക്കും പ്ലാന്‍റുകളില്‍ നിര്‍മിക്കുകയെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ABOUT THE AUTHOR

...view details