കേരളം

kerala

മണ്ഡലകാലം; സന്നിധാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

By

Published : Nov 3, 2021, 9:44 PM IST

മണ്ഡലകാലത്തിന് മുന്നോടിയായി 3.91 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.

sabarimala  sabarimala updates  mandalakalam  ശബരിമല തീര്‍ത്ഥാടനം  മണ്ഡലകാലം  ശബരിമല മണ്ഡലകാലം  കേരള തീര്‍ഥാടനം
മണ്ഡലകാലം; സന്നിധാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

പത്തനംതിട്ട: മണ്ഡലകാല തീര്‍ത്ഥാടനത്തിന് മുന്നോടിയായി ശബരിമലയില്‍ അടിസ്ഥാന സൗകര്യമൊരുക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുരോഗമിക്കുന്നു. ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കാന്‍ ഇനി രണ്ടാഴ്‌ചയാണ് ബാക്കിയുള്ളത്.

മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി 3.91 കോടി രൂപയുടെ പദ്ധതിയാണ് സന്നിധാനത്തും പമ്പയിലും നിലയ്‌ക്കലുമായി നടക്കുന്നത്. ഇത്തവണ ദിവസേന 25,000 ഭക്തര്‍ക്ക് ദര്‍ശനാനുമതിയുണ്ട്.

200 മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലുമാണ് സന്നിധാനത്ത് വലിയ നടപ്പന്തല്‍ കരിങ്കല്‍ പാത നിര്‍മിക്കുന്നത്. അഞ്ച് മീറ്റര്‍ വീതിയില്‍ ട്രാക്‌ടര്‍ പാതയ്ക്കുള്ള സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്. നേരത്തെ സിമന്‍റ് തറയായിരുന്നു ഇവിടം. സന്നിധാനത്ത് പത്ത് കേന്ദ്രങ്ങളിലായി 100 കുടിവെള്ള ടാപ്പുകള്‍ സ്ഥാപിച്ചു.

Also Read: എക്‌സൈസ്‌ തീരുവ കുറച്ചു: പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറയും

സന്നിധാനം, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ ആര്‍.ഒ പ്ലാന്‍റുകളുടെ നിര്‍മാണവും പൂര്‍ത്തിയായി വരുന്നു. സന്നിധാനത്ത് പൊലീസ് ബാരക്കിന് മുന്നില്‍ നിന്നും മരക്കൂട്ടത്തേക്ക് പോകാനുള്ള ബെയ്‌ലിപാലം ഇന്‍റര്‍ലോക്ക് ചെയ്‌ത്‌ നവീകരിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details