കേരളം

kerala

കർപ്പൂര പ്രിയന് പൊലീസ് സേനയുടെ കർപ്പൂരാഴി; സന്നിധാനത്തെ കൂടുതല്‍ ഭക്തി സാന്ദ്രമാക്കി ഘോഷയാത്ര

By ETV Bharat Kerala Team

Published : Dec 22, 2023, 11:00 PM IST

Sabarimala Karpoorazhi ceremony: ശബരിമല സന്നിധാനത്ത് സേവനമനുഷ്‌ഠിക്കുന്ന പൊലീസ് സേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കർപ്പൂരാഴി ഘോഷയാത്ര നടന്നു.

Sabarimala Karpoorazhi ceremony  Sabarimala Karpoorazhi ceremony by police  പോലീസ് സേനയുടെ കർപ്പൂരാഴി  ശബരിമലയിൽ കർപ്പൂരാഴി ഘോഷയാത്ര  പൊലീസുകാരുടെ നേതൃത്വത്തിൽ കർപ്പൂരാഴി ഘോഷയാത്ര  പത്തനംതിട്ട വാർത്തകൾ  ശബരിമല വാർത്തകൾ  Sabarimala latest news
Sabarimala Karpoorazhi ceremony

പത്തനംതിട്ട:ശബരിമല സന്നിധാനത്തെ ഉത്സവ ലഹരിയിലാക്കി പൊലീസ് സേനയുടെ കർപ്പൂരാഴി ഘോഷയാത്ര നടന്നു (Sabarimala Karpoorazhi ceremony by Sannidhanam police). ശബരിമല മണ്ഡല മഹോത്സവത്തിന്‍റെ ഭാഗമായി സന്നിധാനത്തു സേവനമനുഷ്‌ഠിക്കുന്ന പൊലീസ് സേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കർപ്പൂരാഴി ഘോഷയാത്ര ഒരുക്കിയത്. ഇന്ന് സന്ധ്യയ്‌ക്ക് ദീപാരാധനയ്ക്ക് ശേഷമാണ് കർപ്പൂരാഴി ഘോഷയാത്ര നടന്നത്.

വൈകുന്നേരം 6.35ന് കൊടിമരത്തിന് താഴെ ക്ഷേത്രം തന്ത്രി കണ്‌ഠര് മഹേഷ് മോഹനരും ശബരിമല മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയും ചേർന്ന് കർപ്പൂരാഴിയ്ക്ക് അഗ്‌നി പകർന്നു കൊണ്ട് ഘോഷയാത്രയ്ക്കു തുടക്കം കുറിച്ചു. തുടർന്ന് കർപ്പൂരാഴി ഘോഷയാത്ര മാളികപ്പുറം ക്ഷേത്ര സന്നിധിയിലും തുടർന്ന് നടപ്പന്തലിലും വലംവച്ച് പതിനെട്ടാം പടിയ്ക്ക് താഴെ സമാപിച്ചു. പുലിവാഹനമേറിയ അയ്യപ്പന്‍റെയും ദേവതകളുടെയും കാവടിയാട്ടത്തിന്‍റെയും വിളക്കാട്ടത്തിന്‍റെയും മയിലാട്ടത്തിന്‍റെയും അകടമ്പടിയോടെ ആയിരുന്നു ഘോഷയാത്ര.

ദേവതാരൂപങ്ങളും ദീപക്കാഴ്‌ചയും വർണക്കാവടിയും വാദ്യമേളങ്ങളും അണിനിരന്ന ഘോഷയാത്ര സന്ധ്യയിൽ സന്നിധാനത്തു തടിച്ചുകൂടിയ ഭക്ത സഹസ്രങ്ങൾക്ക് ഉത്സവക്കാഴ്‌ചയായി. അഡിഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് സൂരജ് ഷാജി, സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫിസർ കെ എസ് സുദർശനൻ, സന്നിധാനത്തെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ എന്നിവർ ഘോഷയാത്രയിൽ പങ്കെടുത്തു. കർപ്പൂരാഴി ഘോഷയാത്രയ്ക്ക് ശേഷം സന്നിധാനത്തെ നടപ്പന്തലിലെ സ്‌റ്റേജിൽ പൊലീസുകാരുടെ ഗായകസംഘം ഒരുക്കിയ സംഗീതവിരുന്നും അരങ്ങേറി.

Also read: മണ്ഡല പൂജ 27 ന്‌, തങ്കയങ്കി ഘോഷയാത്ര 23 ന്‌ ആറന്മുളയില്‍ നിന്ന്‌; തിരക്ക് പരിഗണിച്ച് മണ്ഡലപൂജ വരെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് നിര്‍ത്തി

മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 23ന്‌. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ആയിരിക്കും ഘോഷയാത്ര. രാവിലെ ഏഴിന്‌ ആറന്മുള ശ്രീ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നായിരിയ്‌ക്കും ഘോഷയാത്ര പുറപ്പെടുക. രാത്രി എട്ടിന്‌ ഓമല്ലൂര്‍ രക്‌തകണ്‌ഠസ്വാമി ക്ഷേത്രത്തില്‍ എത്തി വിശ്രമിച്ച ശേഷം 24 ന്‌ രാവിലെ എട്ടിന്‌ പുറപ്പെട്ട്‌ രാത്രി 8.30 ന്‌ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ എത്തും.

തുടർന്ന് 25 ന്‌ രാവിലെ 7.30 ന്‌ ആരംഭിക്കുന്ന ഘോഷയാത്ര രാത്രി 8.30 ന്‌ പെരുനാട്‌ ശാസ്‌താക്ഷേത്രത്തിലെത്തി വിശ്രമിക്കും. പിന്നീട് 26 ന്‌ രാവിലെ എട്ടിന്‌ പുറപ്പെടുന്ന ഘോഷയാത്ര ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്‌ക്കല്‍ ക്ഷേത്രം, ചാലക്കയം വഴി പമ്പയിലെത്തും. ശേഷം തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പമ്പ ഗണപതി ക്ഷേത്രത്തിലേക്ക് നയിക്കും. പമ്പയില്‍ നിന്ന്‌ പുറപ്പെട്ട്‌ വൈകിട്ട് അഞ്ചിന്‌ ശരംകുത്തിയിലെത്തുന്ന തങ്കയങ്കി ഘോഷയാത്ര പിന്നീട് സന്നിധാനത്ത് എത്തിച്ചേരും.

തിരുമുഖം, തിരുഉടല്‍, കിരീടം, തൃപ്പാദം തുടങ്ങിയവ അടങ്ങുന്നതാണു തങ്കയങ്കി. 416 കിലോയോളം തൂക്കമുള്ള ഇവ തിരുവിതാംകൂര്‍ മഹാരാജാവ്‌ നടയ്‌ക്കു വച്ചതാണ്‌. വൈകിട്ട് 6.15ന്‌ പതിനെട്ടാം പടിക്ക്‌ മുകളില്‍ എത്തും. പിന്നീട് ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്‍റ് ഏറ്റുവാങ്ങി സോപാനത്തേക്ക് നയിക്കും.

തുടർന്ന് തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനര്‌, മേല്‍ശാന്തി പി.എന്‍. മഹേഷ്‌ എന്നിവര്‍ ചേര്‍ന്ന്‌ ഏറ്റുവാങ്ങി അയ്യപ്പന് ചാര്‍ത്തി ദീപാരാധന നടത്തും. 27 ന്‌ നടയടയ്‌ക്കും. തുടര്‍ന്ന്‌ മകരവിളക്ക്‌ ഉത്സവത്തിനായി 30 ന്‌ വൈകിട്ട്‌ അഞ്ചിന്‌ ശബരിമല നട വീണ്ടും തുറക്കും.

ABOUT THE AUTHOR

...view details