കേരളം

kerala

കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; തിരുവല്ലയിൽ പമ്പ് ജീവനക്കാരന് കുത്തേറ്റു

By

Published : Jan 26, 2022, 7:21 AM IST

തിരുവല്ല ഇടിഞ്ഞില്ലത്തുള്ള പമ്പിൽ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം

petrol pump employee was stabbed In Thiruvalla  petrol pump employee was stabbed  man injured by stabbed in Thiruvalla  തിരുവല്ലയിൽ പമ്പ് ജീവനക്കാരന് കുത്തേറ്റു  കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിനാൽ ഇടിഞ്ഞില്ലത്തുള്ള പമ്പ് ജീവനക്കാരന് കുത്തേറ്റു  തിരുവല്ല വേങ്ങല്‍ സ്വദേശി അഖില്‍ രാജിന് കുത്തേറ്റു
കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; തിരുവല്ലയിൽ പമ്പ് ജീവനക്കാരന് കുത്തേറ്റു

പത്തനംതിട്ട:തിരുവല്ല ഇടിഞ്ഞില്ലത്ത് കുപ്പിയില്‍ പെട്രോള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നുണ്ടായ തർക്കത്തിനിടെ പെട്രോള്‍ പമ്പ് ജീവനക്കാരന് കുത്തേറ്റു. തിരുവല്ല വേങ്ങല്‍ സ്വദേശി അഖില്‍ രാജ് (31)നാണ് കുത്തേറ്റത്. അഖിലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; തിരുവല്ലയിൽ പമ്പ് ജീവനക്കാരന് കുത്തേറ്റു

തിരുവല്ല ഇടിഞ്ഞില്ലത്തുള്ള പമ്പിൽ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. അഖിലിനെ കുത്തിയ ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതി ചക്കുളം സ്വദേശി ശ്യാമിനെ പമ്പ് ജീവനക്കാര്‍ ഓടിച്ചിട്ട് പിടികൂടി പൊലീസിലേൽപ്പിച്ചു.

ഇയാൾക്കൊപ്പമുണ്ടായിരുന്നയാൾ ബൈക്കിൽ രക്ഷപെട്ടു.

ALSO READ:കൊല്ലത്ത് സൈനികന്‍റെ ക്വട്ടേഷന്‍: യുവാവിനെ ആക്രമിച്ച സംഘത്തിലെ ഏഴുപേര്‍ പിടിയില്‍

കുപ്പിയില്‍ പെട്രോള്‍ നൽകരുതെന്ന് നിർദ്ദേശമുണ്ടെന്നും അതിനാൽ പെട്രോൾ നൽകാനാകില്ലെന്നും ജീവനക്കാർ പറഞ്ഞു. ഇതിനെ തുടര്‍ന്നുണ്ടായ തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്. ബൈക്കിൽ രക്ഷപെട്ടയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

ABOUT THE AUTHOR

...view details