ETV Bharat / state

കൊല്ലത്ത് സൈനികന്‍റെ ക്വട്ടേഷന്‍: യുവാവിനെ ആക്രമിച്ച സംഘത്തിലെ ഏഴുപേര്‍ പിടിയില്‍

author img

By

Published : Jan 25, 2022, 9:50 PM IST

കോതേരിൽ വെളളച്ചാൽ വീട്ടിൽ അമ്പാടിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്.

കൊല്ലത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം  കരുനാഗപ്പളളി പൊലീസ്  കൊല്ലത്ത് സൈനികന്‍റെ ക്വട്ടേഷന്‍  youth attacked in Kollam by army man s quotation  youth attacked in Kollam
കൊല്ലത്ത് സൈനികന്‍റെ ക്വട്ടേഷന്‍: യുവാവിനെ ആക്രമിച്ച സംഘത്തിലെ ഏഴുപേര്‍ പിടിയില്‍

കൊല്ലം: അമ്മയുടെയും സഹോദരിയുടെയും മുന്നിലിട്ട് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഏഴ് പേര്‍ കരുനാഗപ്പളളി പൊലീസിന്‍റെ പിടിയില്‍.

കൊല്ലത്ത് സൈനികന്‍റെ ക്വട്ടേഷന്‍: യുവാവിനെ ആക്രമിച്ച സംഘത്തിലെ ഏഴുപേര്‍ പിടിയില്‍

തഴവ കടത്തൂർ കരിയാപ്പളളി കിഴക്കതിൽ വിഷ്ണു (25), കുലശേഖരപുരം വവ്വാക്കാവ് അലിയിൽ നബീൽ (20), വവ്വാക്കാവ് മുണ്ടപ്പളളി കിഴക്കതിൽ മണി (19), വവ്വാക്കാവ് ഫാത്തിമാ മൻസിലിൽ അലി ഉമ്മർ (20), വവ്വാക്കാവ് ലക്ഷ്മി ഭവനിൽ ഗോകുൽ (20), ഓച്ചിറ ചങ്ങൻകുളങ്ങര അമ്മ വീട്ടിൽ ചന്തു (19), തൊടിയൂർ വടക്ക് റഹീം മൻസിലിൽ മുഹമ്മദ് ഫൈസൽ ഖാൻ (25) എന്നിവരാണ് പൊലീസ് പിടിയിലായത്.

ഇതിൽ വിഷ്ണു, ഫൈസൽ എന്നിവർ നിരവധി വധ ശ്രമ കേസുകളിൽ മുൻപ് ഉൾപ്പെട്ടിട്ടുള്ളവരാണ്. ഇക്കഴിഞ്ഞ 23ന് ഇടക്കുളങ്ങരയിലാണ് സംഭവം നടന്നത്. കോതേരിൽ വെളളച്ചാൽ വീട്ടിൽ അമ്പാടിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്.

വീട്ടിലെത്തിയ പത്തംഗ സംഘം യുവാവിനെ പുറത്തേക്ക് വിളിച്ചിറക്കി വടിവാൾ കൊണ്ട് തലയ്ക്കും കൈകളിലും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അപരിചിതരായ യുവാക്കൾ ആക്രമിച്ചതിനാൽ പ്രതികളെക്കുറിച്ച് സൂചന നല്‍കാന്‍ അമ്പാടിക്ക് കഴിഞ്ഞിരുന്നില്ല.

തുടർന്ന് പൊലീസ് അന്വേഷണത്തിൽ ഇയാളും ബന്ധുവായ യുവതിയും മൈനാഗപ്പളളിയിലുളള ഇവരുടെ സുഹൃത്തുകളായ യുവതികളുമായി പരസ്പരം വഴക്കുണ്ടായതായി അറിഞ്ഞു. ഈ യുവതികളെ ചോദ്യം ചെയ്തതിൽ ഇവരുടെ മൊബൈൽ ഫോണിൽ നിന്നും ആക്രമണ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതാണ് തുമ്പായത്.

also read: മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

അമ്പാടി അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ഇയാളെ ആക്രമിക്കാൻ സുഹൃത്തായ സൈനികന്‍റെ സഹായം തേടിയെന്നും ആക്രമണ ദൃശ്യങ്ങൾ അയാളാണ് അയച്ച് തന്നതെന്നും ഇവർ പൊലീസിനോട് വെളിപ്പെടുത്തി. ഈ ദൃശ്യങ്ങളിൽ നിന്നുമാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.