കേരളം

kerala

പെരുമാട്ടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ  രണ്ട് പേര്‍ അറസ്റ്റില്‍

By

Published : Mar 17, 2022, 7:04 AM IST

സ്ഥിരം മോഷ്ടാക്കളായ അബൂബക്കറും ശ്രീരാമുമാണ് അറസ്റ്റിലായത്.

theft case in perumatti Palakkad  theft in a house two people arrested in perumatti Palakkad  theft cases in palakkad  പാലക്കാട് പെരുമാട്ടിയില്‍ നടന്ന മോഷണം  പാലക്കാട് ജില്ലയിലെ സ്ഥിരം മോഷ്ടാക്കള്‍  habitual thieves in palakkad
പെരുമാട്ടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

പാലക്കാട്: പെരുമാട്ടിയിൽ വീട് കുത്തിത്തുറന്ന് ഇരുപതുപവന്‍ സ്വർണാഭരണങ്ങളും ഒന്നേമുക്കാൽ ലക്ഷം രൂപയും കവർന്ന സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റില്‍. ഒറ്റപ്പാലം കാഞ്ഞിരക്കടവ് കാളംതൊടി വീട്ടിൽ അബുബക്കർ (24), ചിറ്റൂർ പാലപ്പള്ളം രായർകളം ജിത്തു എന്ന് വിളിക്കുന്ന എസ് ശ്രീരാം (19) എന്നിവരെയാണ് ഓലശ്ശേരിയിൽ നിന്നു മീനാക്ഷിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളിൽ നിന്നും സ്വർണാഭരണങ്ങൾ പിടിച്ചെടുത്തെങ്കിലും പണം പൂർണമായും കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. മോഷണം നടന്ന വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുപോയ ശേഷം ഇവരെ റിമാൻഡ് ചെയ്‌തു. പെട്ടിഓട്ടോയിൽ പച്ചക്കറിയു മറ്റും വിൽക്കാൻ എത്തിയാണ് ഇവർ കവർച്ചയ്ക്കുള്ള സ്ഥലങ്ങൾ കണ്ടെത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

പള്ളിയുടെയും ക്ഷേത്രങ്ങളുടെയും ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നു മോഷണം നടത്തിയതുൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതികളാണ് ഇരുവരും. ഈമാസം ഒമ്പതിന്(9.03.2022) ഉച്ചയ്ക്കാണ് മോഷണം നടന്നത്.പെരുമാട്ടി ഒടചിറ അണ്ണാക്കോട് എൻ ഗോപിയുടെ വീട്ടിൽ നിന്നായിരുന്നു മോഷണം.

ALSO READ:പീഡന പരാതി; അധ്യാപകനെ പുറത്താക്കി കാലിക്കറ്റ് സർവകലാശാല

ABOUT THE AUTHOR

...view details