ETV Bharat / crime

പീഡന പരാതി; അധ്യാപകനെ പുറത്താക്കി കാലിക്കറ്റ് സർവകലാശാല

author img

By

Published : Mar 16, 2022, 9:59 PM IST

നേരിട്ടും ഫോണിലും വാട്‌സ്ആപ്പ് മുഖേനെയും ലൈംഗിക ചുവയോടെ സംസാരിച്ചതായാണ് വിദ്യാര്‍ഥിനിയുടെ പരാതി

sexual harassment calicut university  crime news kerala latest  പീഡന പരാതി  കാലിക്കറ്റ് സർവകലാശാല  അധ്യാപകനെ പുറത്താക്കി സർവകലാശാല
കാലിക്കറ്റ് സർവകലാശാല

മലപ്പുറം: ഗവേഷണ വിദ്യാര്‍ഥിയുടെ പീഡന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകനെ പുറത്താക്കി. സര്‍വകലാശാല ഇംഗ്ലീഷ് വിഭാ​ഗം അധ്യാപകന്‍ ഹാരിസിനെയാണ് പുറത്താക്കിയത്. ബുധനാഴ്‌ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിന്‍റെതാണ് തീരുമാനം.

2021 ജൂലൈയിലാണ് സന്ദേശങ്ങള്‍ അയച്ചതിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം ഗവേഷണ വിദ്യാര്‍ഥി അധ്യാപകനെതിരെ പരാതി നല്‍കുന്നത്. നേരിട്ടും ഫോണിലും വാട്‌സ്ആപ്പ് മുഖേനെയും ലൈംഗിക ചുവയോടെ സംസാരിച്ചതായാണ് വിദ്യാര്‍ഥിനിയുടെ പരാതി. വൈസ് ചാന്‍സലര്‍ക്കും വകുപ്പ് തലവനും നല്‍കിയ പരാതി ഇന്‍റേണല്‍ കംപ്ലെയിന്‍റ് സെല്ലിലേക്ക് കൈമാറിയിരുന്നു.

വിദ്യാര്‍ഥിനിക്കു പിന്നാലെ ഇയാള്‍ക്കെതിരെ എട്ട് വിദ്യാര്‍ഥികള്‍ കൂടി പരാതി നൽകിയിരുന്നു. വിദ്യാര്‍ഥിനികളെ മാനസികമായി അപമാനിക്കുന്ന സമീപനം കാലങ്ങളായി അധ്യാപകനില്‍ നിന്നുണ്ടെന്നായിരുന്നു പരാതി.

READ MORE ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചെന്ന് പരാതി; അധ്യാപകന് സസ്പെൻഷൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.