കേരളം

kerala

വഖഫ് നിയമനം: സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാര്‍

By

Published : Jul 20, 2022, 9:17 PM IST

വഖഫ് നിയമനവുമായി ബന്ധപ്പെട്ട് മുമ്പ് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ മുസ്‌ലിം മത സംഘടനകള്‍ക്ക് അനുകൂലമായ തീരുമാനം മാത്രമെ കൈക്കൊള്ളൂവെന്ന് ഉറപ്പ് നല്‍കിയിരുന്നു

വഖഫ് നിയമനം  സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് കാന്തപുരം എപി അബൂബക്കർ  governments decision is welcome  Kanthapuram says the governments decision is welcome  മുസ്‌ലിം മത സംഘടനകള്‍
സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് കാന്തപുരം എ.പി. അബൂബക്കർ

കോഴിക്കോട്: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടിയുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകൾ ഉന്നയിച്ച ആശങ്കകൾ പരിഹരിച്ച് വഖഫ് നിയമന വിഷയത്തിൽ നിയമ ഭേദഗതി നടത്താനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നതായി കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാര്‍. വഖഫ് ബോർഡിലെ വിവിധ തസ്‌തികകളിൽ യോഗ്യരായവരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. വഖഫ് ബോർഡിലെ നിയമനങ്ങൾ സുതാര്യമാക്കണമെന്നും പി.എസ്.സിക്ക് വിടുമ്പോൾ ഉയർന്നുവന്ന ആശങ്കകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈ കൂടിക്കാഴ്‌ചയിലും സർക്കാർ വിളിച്ചുചേർത്ത സംഘടന പ്രതിനിധികളുടെ യോഗത്തിലും മുസ്‌ലിം മത സംഘടനകളുടെ അഭിപ്രായങ്ങൾ പരിഗണിച്ച് മാത്രമാവും നിയമം നടപ്പാക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കാൻ സർക്കാർ തുടങ്ങിവച്ച ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും കാന്തപുരം വാർത്ത കുറിപ്പിൽ അറിയിച്ചു.

also read:വഖഫ് നിയമനത്തിലെ നിലപാട് മാറ്റം: ലീഗിൽ നിന്ന് സമസ്‌തയെ അടർത്തി മാറ്റിയ പിണറായി തന്ത്രം

ABOUT THE AUTHOR

...view details