കേരളം

kerala

Kottayam Sisters Missing Case: സഹോദരികളെ കാണാതായ സംഭവം: അന്വേഷണം സി.സി.ടി.വി അടിസ്ഥാനമാക്കി

By

Published : Nov 27, 2021, 12:09 PM IST

Updated : Nov 27, 2021, 1:14 PM IST

Kottayam Sisters Missing Case: കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിലെ സി.സി.ടി.വിയിൽ പതിഞ്ഞ പെണ്‍കുട്ടികളുടെ ദൃശ്യത്തെ അടിസ്ഥാനമാക്കിയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.

Kottayam Sisters Missing Case  കൗമാരക്കാരികളെ കാണാതായ സംഭവം കോട്ടയം  കോട്ടയം വാര്‍ത്ത  കേരള വാര്‍ത്ത  kerala news  കൂരോപ്പട പഞ്ചായത്ത്  നാഗമ്പടം ബസ് സ്റ്റാൻഡ്  kerala police  CCTV Visuals Nagambadam Bus Stand  kerala police
സഹോദരികളായ കൗമാരക്കാരികളെ കാണാതായ സംഭവം: സി.സി.ടി.വി അടിസ്ഥാനമാക്കി അന്വേഷണം ഊര്‍ജ്ജിതം: Kottayam Sisters Missing Case

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത രണ്ട്സഹോദരിമാരെ കാണാതായ സംഭവത്തിൽ രക്ഷാകർത്താക്കളുടെ പരാതിയില്‍ അന്വേഷണം ഊര്‍ജിതം. സി.സി.ടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് പാമ്പാടി പൊലീസ് അന്വേഷണം നടത്തുന്നത്. കൂരോപ്പട പഞ്ചായത്തിലെ 11-ാം വാർഡായ കോത്തലയിലാണ് സംഭവം.

ALSO READ:പട്ടിണിയില്ലാതെ രാജ്യത്തെ ഏക ജില്ല കേരളത്തില്‍; നീതി ആയോഗിന്‍റെ റിപ്പോര്‍ട്ട് :India`s first hunger free district

CCTV Visuals Nagambadam Bus Standകോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിലെ സി.സി.ടി.വിയിൽ നിന്നാണ് ഇവര്‍ മറ്റൊരു പെൺകുട്ടിയുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. ഇവരോട് സംസാരിച്ചു നിന്ന പെൺകുട്ടിയാരാണെന്ന് കണ്ടെത്തിയിട്ടില്ല. ബസ് സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് മൂവരും നടന്നു പോകുന്നതായാണ് ദൃശ്യങ്ങളിൽ. വെള്ളിയാഴ്ച വീട്ടിൽ നിന്നാണ് കാണാതായത്.

ശ്രദ്ധിക്കുക:-കാണാതായവര്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളായതിനാല്‍ മറ്റു വിവരം വെളിപ്പെടുത്താൻ നിയമം അനുവദിക്കുന്നില്ല

Last Updated : Nov 27, 2021, 1:14 PM IST

ABOUT THE AUTHOR

...view details