കേരളം

kerala

ഭര്‍ത്താവ് ഭാര്യയെ വെട്ടി; കൈവിരലുകള്‍ അറ്റുപോയി, യുവതി തീവ്രപരിചരണ വിഭാഗത്തില്‍

By

Published : Oct 14, 2022, 1:10 PM IST

Updated : Oct 14, 2022, 2:12 PM IST

കോട്ടയം വെട്ടികാണക്കാരി സ്വദേശി മഞ്ജുവിനെയാണ് ഭര്‍ത്താവ് പ്രദീപ് വെട്ടിയത്. യുവതിയുടെ കൈവിരലുകള്‍ അറ്റുപോയി. ചുണ്ടിനും തോളെല്ലിനും വെട്ടേറ്റിട്ടുണ്ട്

കോട്ടയത്ത് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി  Husband attacked wife  Husband attacked wife on family issues  ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു  ഭര്‍ത്താവ് ഭാര്യയെ വെട്ടി  കോട്ടയം
കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടി; ആക്രമണത്തില്‍ യുവതിയുടെ കൈവിരലുകള്‍ അറ്റുപോയി

കോട്ടയം: കുടുംബ വഴക്കിനെ തുടര്‍ന്ന് കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. വെട്ടികാണക്കാരി സ്വദേശി മഞ്ജുവിനാണ് ഭർത്താവ് പ്രദീപിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റത്. മഞ്ജുവിന്‍റെ വലതു കൈയിലെ മൂന്ന് വിരലുകള്‍ അറ്റുപോയി.

ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു

ഇടത് കൈത്തണ്ടക്കും ചുണ്ടിനും തോളെല്ലിനും വെട്ടേറ്റിട്ടുണ്ട്. മഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. അറ്റു പോയ വിരലുകള്‍ തുന്നിച്ചേര്‍ക്കാനുള്ള ശസ്‌ത്രക്രിയ നടത്താനുള്ള ശ്രമത്തിലാണ് ഡോക്‌ടര്‍മാര്‍.

Last Updated : Oct 14, 2022, 2:12 PM IST

ABOUT THE AUTHOR

...view details