കേരളം

kerala

കോട്ടയത്ത് മഴ ശക്തം; വിവിധ മേഖലകളിൽ വെളളപ്പൊക്കം

By

Published : Oct 23, 2021, 7:06 PM IST

Updated : Oct 23, 2021, 7:34 PM IST

എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, 26-ാം മൈൽ, കാഞ്ഞിരപ്പള്ളി ടൗൺ, അക്കരപ്പളളി എന്നീ പ്രദേശങ്ങളിൽ വെള്ളം കയറി

മുണ്ടക്കയം കാഞ്ഞിരപ്പള്ളി മേഖലയിൽ വെളളപ്പൊക്കം  heavy rainfall and flood in kottayam  കോട്ടയത്ത് മഴ ശക്തം  കോട്ടയത്ത് മഴ  കോട്ടയം മഴ  മഴ  kottayam rain  heavy rainfall in kottayam  flood in kottayam  kottayam
കോട്ടയത്ത് മഴ ശക്തം; വിവിധ മേഖലകളിൽ വെളളപ്പൊക്കം

കോട്ടയം:ഇന്ന് (ശനി) ഉച്ച മുതൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, 26-ാം മൈൽ എന്നീ പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതിനാലാണ് ജലനിരപ്പ് ഉയർന്നത്. വിവിധ സ്ഥലങ്ങളിലും വെള്ളം ഉയർന്നതിനാൽ ബസുകളും മറ്റു സ്വകാര്യ വാഹനങ്ങളും പലയിടങ്ങളിലായി കുടുങ്ങി കിടക്കുകയാണ്.

കോട്ടയത്ത് മഴ ശക്തം; വിവിധ മേഖലകളിൽ വെളളപ്പൊക്കം
കോട്ടയത്ത് മഴ ശക്തം; വിവിധ മേഖലകളിൽ വെളളപ്പൊക്കം

കാഞ്ഞിരപ്പള്ളി ടൗൺ, അക്കരപ്പളളി എന്നിവിടങ്ങളിലും ജലനിരപ്പ് ഉയരുകയാണ്. കാഞ്ഞിരപ്പള്ളി-മണ്ണാർക്കയം റോഡിലെ കടകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കടകളിൽ നിന്നും സാധനങ്ങൾ മാറ്റി തുടങ്ങി. വണ്ടൻപതാൽ മേഖലയിൽ ഉരുൾ പൊട്ടലുണ്ടാവുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തു. പ്രേദേശത്ത് മണ്ണിടിച്ചിലും ഉണ്ട്.

കോട്ടയത്ത് മഴ ശക്തം; വിവിധ മേഖലകളിൽ വെളളപ്പൊക്കം
കോട്ടയത്ത് മഴ ശക്തം; വിവിധ മേഖലകളിൽ വെളളപ്പൊക്കം

ALSO READ: എം.ജി സര്‍വകലാശാല അതിക്രമത്തെ നിസാരവത്ക്കരിച്ച് സി.പി.എം ജില്ല സെക്രട്ടറി

ശക്തമായ വെള്ളത്തിന്‍റെ വരവ് മൂലം മുണ്ടക്കയം ക്രോസ്‌വേ പാലം മൂടിയ സ്ഥിതിയായി. കൂടാതെ ഓടകളിൽ നിന്നും വെള്ളം ഉയർന്നതിനാൽ മുണ്ടക്കയം ടൗണിന്‍രെ ചില ഭാഗങ്ങളിലും വെള്ളം ഉയർന്നു തുടങ്ങി. 26-ാം മൈൽ ജങ്‌ഷനിലും മേരി ക്വീൻസ് മിഷൻ ഹോസ്‌പിറ്റലിന്‍റെ പാർക്കിങ് സ്ലോട്ടിലും തോട്ടിൽ നിന്നുമുള്ള ജലം ഉയർന്നതിനെ തുടർന്ന് വെള്ളം കയറി.

കോട്ടയത്ത് മഴ ശക്തം; വിവിധ മേഖലകളിൽ വെളളപ്പൊക്കം
കോട്ടയത്ത് മഴ ശക്തം; വിവിധ മേഖലകളിൽ വെളളപ്പൊക്കം

ഓടകൾ അടഞ്ഞു വെള്ളം ഉയരുന്നതിനാൽ ആനക്കൽ ടൗണിലെ പല കടകളിലും വെള്ളം കയറി. ഇവിടെ നിന്നും സാധനങ്ങൾ മാറ്റി തുടങ്ങി. എരുമേലിയിൽ പ്രധാനമായും മുസ്ലിം പള്ളി സ്റ്റേഡിയത്തും രാജാ ഹോട്ടലിന് സമീപവും ആവേ മരിയ ധ്യാന കേന്ദ്രത്തിന് സമീപവുമാണ് വെള്ളം കയറിയത്.

മഴ കൂടുതൽ ശക്തമാകുകയാണെങ്കിൽ കൂടുതൽ പ്രദേശത്തുകൂടി വെള്ളം കയറാൻ സാധ്യതയുണ്ട്. വണ്ടൻപതാലിൽ ഉരുൾപൊട്ടിയ സ്ഥലത്ത് പൊലീസും പഞ്ചായത്ത് അധികൃതരും എത്തി ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Last Updated : Oct 23, 2021, 7:34 PM IST

ABOUT THE AUTHOR

...view details