കേരളം

kerala

കോട്ടയം നഗരമധ്യത്തിൽ കഞ്ചാവ് വേട്ട; ഒരാള്‍ പ്രതി പിടിയിൽ

By

Published : Mar 17, 2022, 1:43 PM IST

കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിക്കവെയാണ് പ്രതി പൊലീസിന്‍റെ പിടിയിലാകുന്നത്.

Cannabis seized in kottayam  കോട്ടയം നഗരമധ്യത്തിൽ കഞ്ചാവ് പിടികൂടി  കഞ്ചാവുമായി പ്രതി അറസ്റ്റിൽ  കഞ്ചാവ് കടത്താൻ ശ്രമം  Attempt to smuggle cannabis
കാൽകിലോ കഞ്ചാവുമായി പ്രതി പിടിയിൽ

കോട്ടയം: നഗരമധ്യത്തിൽ കാൽക്കിലോ കഞ്ചാവുമായി പെരുമ്പായിക്കാട് സ്വദേശി പൊലീസ് പിടിയിൽ. പെരുമ്പായിക്കാട് എസ്.എച്ച് മൗണ്ട് പുത്തൻപറമ്പിൽ ജോൺസൺ പി.പിയാണ് അറസ്റ്റിലായത്. വ്യാഴാഴ്‌ച രാവിലെ ഒൻപതരയോടെയാണ് പ്രതിയെ കോട്ടയം വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്‍റെയും ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നു പിടികൂടിയത്.

തമിഴ്‌നാട്ടിൽ നിന്നും കെ.എസ്.ആർ.ടി.സി ബസിൽ ജോൺസൺ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം പുളിമൂട് ജംഗ്ഷനിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. തുടർന്ന്, ഡിവൈ.എസ്.പി ജെ.സന്തോഷ്‌ കുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കാൽകിലോ കഞ്ചാവ് കണ്ടെത്തിയത്.

Also Read: പോക്സോ കേസിൽ യുവാവ് അറസ്റ്റില്‍

ABOUT THE AUTHOR

...view details