കേരളം

kerala

കുണ്ടറയില്‍ പിക്കപ്പ് വാനിടിച്ച് ബൈക്ക്‌ യാത്രികന്‍ മരിച്ചു

By

Published : Feb 15, 2022, 8:03 AM IST

പെരുമ്പുഴ സ്വദേശി വി.ബിനുവാണ് (39) മരിച്ചത്.

Road Accident Kollam  Pickup van hits bike  Kollam Latest news  കൊല്ലം വാര്‍ത്തകള്‍  കൊല്ലം റോഡ്‌ അപകടം  പിക്‌അപ്‌ വാനിടിച്ച് ഒരാള്‍ മരിച്ചു
കുണ്ടറയില്‍ പിക്‌അപ്‌ വാനിടിച്ച് ബൈക്ക്‌ യാത്രികന്‍ മരിച്ചു

കൊല്ലം: കുണ്ടറയില്‍ പിക്കപ്പ് വാന്‍ ബൈക്കിലിടിച്ച് നിര്‍മാണ തൊഴിലാളി മരിച്ചു. പെരുമ്പുഴ സ്വദേശി വി.ബിനുവാണ് (39) മരിച്ചത്. തിങ്കളാഴ്‌ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. പെരുമ്പുഴ നല്ലില റോഡില്‍ തൃക്കോയിക്കല്‍ ക്ഷേത്രത്തിന് സമീപം മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബിനു സഞ്ചരിച്ച ബൈക്കില്‍ വാനിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ബിനുവിനെ പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കുണ്ടറ പൊലീസ് കേസെടുത്തു. ബിനുവിന്‍റെ ബൈക്കില്‍ ഇടിക്കുന്നതിന് മുന്‍പ് വാന്‍ കല്ലുപാലക്കടയില്‍വച്ച് മറ്റൊരാളെയും ഇടിച്ചതായും സൂചനയുണ്ട്.

Also Read: കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ആദിവാസി യുവാവിനെ കാണാതായിട്ട് ഒരു മാസമാകുന്നു ; പ്രതിഷേധവുമായി ബന്ധുക്കൾ

ABOUT THE AUTHOR

...view details