ETV Bharat / state

കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ആദിവാസി യുവാവിനെ കാണാതായിട്ട് ഒരു മാസമാകുന്നു ; പ്രതിഷേധവുമായി ബന്ധുക്കൾ

author img

By

Published : Feb 14, 2022, 7:48 PM IST

Updated : Feb 15, 2022, 3:41 PM IST

കോഴിക്കോട് മെഡിക്കൽ കോളജിൽ രാമന് കൂട്ടിരിപ്പുകാരനായി ഉണ്ടായിരുന്നത് ജ്യേഷ്‌ഠൻ മുരുകനായിരുന്നു

tribal youth missing from kozhikode medical college  tribal youth missing  kozhikode medical college missing case  കോഴിക്കോട് മെഡിക്കൽ കോളജ്  ആദിവാസി യുവാവിനെ കാണാനില്ല
ആദിവാസി യുവാവ് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും കാണാതായിട്ട് ഒരു മാസമാകുന്നു

പാലക്കാട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആദിവാസി യുവാവിനെ കാണാതായിട്ട് ഒരു മാസമാകുന്നു. പുതൂർ ചീരക്കടവ് സ്വദേശിയായ രാമനെ(32) കഴിഞ്ഞ മാസം 24നാണ് കാണാതായത്. ജനുവരി 19ന്, ബന്ധുവായ തെക്കേ ചാവടിയൂർ സ്വദേശി ചിന്നൻ രാമനെ മർദിക്കുകയും വീടാകെ അടിച്ചു തകർക്കുകയും ചെയ്‌തിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ആദിവാസി യുവാവിനെ കാണാതായിട്ട് ഒരു മാസമാകുന്നു ; പ്രതിഷേധവുമായി ബന്ധുക്കൾ

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാമനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേ ദിവസം കോട്ടത്തറയിൽ നിന്നും പാലക്കാട് ജില്ല ആശുപത്രിയിലേക്ക് രാമനെ റഫർ ചെയ്‌തു. പിന്നീട് 21ന് വൈകിട്ട് തൃശൂരിലേക്കും 22ന് വൈകീട്ട് കോഴിക്കോട്ടേക്കും മാറ്റി. അതേദിവസം രാമനെ മർദിച്ചതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ അഗളി പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.

കോഴിക്കോട് മെഡിക്കൽ കോളജിൽ രാമന് കൂട്ടിരിപ്പുകാരനായി ഉണ്ടായിരുന്നത് ജ്യേഷ്‌ഠൻ മുരുകനായിരുന്നു. ജനുവരി 24ന് മുരുകൻ ഉച്ചഭക്ഷണം വാങ്ങുന്നതിനായി പുറത്ത് പോയി തിരികെ വന്നപ്പോള്‍ രാമന്‍ കിടക്കയില്‍ ഇല്ലായിരുന്നു. അന്നേ ദിവസം ആശുപത്രിയിലും പരിസരങ്ങളിലുമായി ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതുസംബന്ധിച്ച് ജനുവരി 25ന് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകി.

Also Read: കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കൂട്ടപിരിച്ചുവിടൽ

രാമനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസിന്‍റെ സാന്നിധ്യത്തിൽ ആശുപത്രിയുടെ മുൻവശത്തെ സിസിടിവി ദൃശ്യങ്ങൾ ബന്ധുക്കൾ പരിശോധിച്ചു. ഇതിൽ മുരുകൻ പുറത്തിറങ്ങുന്നതും തിരികെ കയറുന്നതുമായ ദൃശ്യങ്ങളുണ്ടെങ്കിലും രാമൻ പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ രാമൻ നടക്കാനാകാത്ത വിധം അവശനായിരുന്നു. ഈ സാഹചര്യത്തിൽ മുകളിലെ നിലയിൽ നിന്നും ചുരുങ്ങിയ സമയം കൊണ്ട് രാമന് സ്വയം പുറത്തിറങ്ങാൻ കഴിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന രാമൻ ദീർഘകാലമായി മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. അതിന്‍റെ ഫലമായി സാധാരണ പെരുമാറ്റത്തിലേക്ക് വന്നിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ആശുപത്രിയുടെ ഉൾവശത്തെ സിസിടിവി ദൃശ്യങ്ങൾ തങ്ങൾക്ക് കാണിച്ചുതരാൻ തയാറാകാത്തത് ദുരൂഹത വർധിപ്പിക്കുന്നെന്നും രാമന് എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടാകുമോ എന്ന ആശങ്കയുണ്ടെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു.

അതേസമയം, രാമനെ മർദിച്ച ചിന്നനെതിരെ അഗളി പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടുമില്ല.

Last Updated : Feb 15, 2022, 3:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.