കേരളം

kerala

കൊല്ലത്ത് അമ്മയ്‌ക്കും മകനും നേരെ സദാചാര ആക്രമണം : തമിഴ്‌നാട്ടിലേക്ക് കടക്കവെ പ്രതി പിടിയില്‍

By

Published : Sep 1, 2021, 9:11 PM IST

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കഴിഞ്ഞ് കൊല്ലത്തെ വീട്ടിലേക്കുള്ള യാത്രയിലാണ് ഷംലയും സാലുവും ആക്രമിക്കപ്പെട്ടത്

Moral attack on mother and son in Kollam  Defendant arrested while entering Tamil Nadu  കൊല്ലത്ത് അമ്മയ്‌ക്കും മകനും നേരെ സദാചാര ആക്രമണം  അമ്മയ്‌ക്കും മകനും നേരെ സദാചാര ആക്രമണം  സദാചാര ആക്രമണം  Moral policing on mother and son in Kollam
കൊല്ലത്ത് അമ്മയ്‌ക്കും മകനും നേരെ സദാചാര ആക്രമണം: തമിഴ്‌നാട്ടിലേക്ക് കടക്കവെ പ്രതി പിടിയില്‍

കൊല്ലം :പരവൂർ ബീച്ചിന് സമീപം അമ്മയ്‌ക്കും മകനും നേരെ സദാചാര ഗുണ്ടായിസം നടത്തിയ പ്രതി പിടിയില്‍. പരവൂർ സ്വദേശി ആഷിഖ് തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ തെൻമലയിൽ നിന്ന് പൊലീസ് അറസ്റ്റുചെയ്‌തു.

ചൊവ്വാഴ്‌ച വൈകിട്ട്, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കഴിഞ്ഞ് കൊല്ലത്തെ വീട്ടിലേക്കുള്ള യാത്രയില്‍ ഷംലയും മകന്‍ സാലുവും കാറിലിരുന്ന് ഭക്ഷണം കഴിക്കാനൊരുങ്ങവെയാണ് സംഭവം. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പാഴ്‌സല്‍ വാങ്ങി വാഹനം വഴിയരികില്‍ നിര്‍ത്തി.

കൊല്ലത്ത് അമ്മയ്‌ക്കും മകനും നേരെ സദാചാര ആക്രമണം നടത്തിയ പ്രതി പിടിയില്‍

ALSO READ:വിവിധ സേവനങ്ങള്‍ക്ക് ഏകീകൃത സംവിധാനം ; അംഗീകാരം നല്‍കി മന്ത്രിസഭ

ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് യുവാവ് ഇവരുടെ അടുത്തെത്തുകയും കാറിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് ചോദിയ്‌ക്കുകയും ചെയ്‌തു. അമ്മയും മകനുമാണെന്ന് പറഞ്ഞെങ്കിലും പ്രതി തെളിവ് ചോദിച്ചു. ഷംലയെ തലമുടിയില്‍ കുത്തിപ്പിടിച്ച് കാറിന് പുറത്തേക്ക് വലിച്ചിട്ടു.

തടയാനെത്തിയ സാലുവിനെ അസഭ്യം പറഞ്ഞ് കമ്പിവടികൊണ്ട് മര്‍ദിച്ചു. പിന്നീട്, ഷംലയുടെ കഴുത്തില്‍ പിടിച്ചുതള്ളുകയും നിലത്തിട്ടുചവിട്ടുകയും കമ്പിവടികൊണ്ട് അടിക്കുകയും ചെയ്തു.

മകന്‍റെ കൈയ്യില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മുറിവേല്‍പ്പിച്ചു. ഞരമ്പില്‍ മുറിവ് പറ്റിയതിനെ തുടര്‍ന്ന് ആറ് സ്റ്റിച്ചുണ്ട്. ഷംലയും സാലുവും പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതി ഇവര്‍ക്കെതിരെ വ്യാജ പരാതി നല്‍കുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details