കേരളം

kerala

അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്ന് കുഴിച്ചുമൂടി: സുഹൃത്തുക്കൾ പിടിയിൽ

By ETV Bharat Kerala Team

Published : Dec 22, 2023, 5:20 PM IST

Updated : Dec 22, 2023, 7:14 PM IST

Kollam Kannanalloor migrant worker murder case: കൊല്ലം കണ്ണനല്ലൂരിൽ അന്യസംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ കഴുത്തറുത്ത് കൊന്ന് കുഴിച്ചുമൂടി. വെസ്റ്റ് ബംഗാൾ സ്വദേശിയായ അൽത്താഫ് മിയയാണ് കൊല്ലപ്പെട്ടത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പണം തട്ടിയെടുക്കാനായാണ് കൃത്യം നടത്തിയത്.

Kollam Kannanalloor migrant worker murder case  Kollam Kannanalloor murder case arrest  Migrant worker got killed and burried in Kollam  കൊല്ലം ജില്ലാ വാർത്തകൾ  Crime news in Kollam  അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്ന് കുഴിച്ചുമൂടി  കൊല്ലം കണ്ണനല്ലൂരിലെ അതിഥി തൊഴിലാളിയുടെ കൊലപാതകം  അതിഥി തൊഴിലാളിയെ സുഹൃത്തുക്കൾ കഴുത്തറുത്ത് കൊന്നു  Migrant worker killed by friends in Kollam
Kollam Kannanalloor migrant worker murder

അതിഥി തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടി

കൊല്ലം : കൊല്ലം കണ്ണനല്ലൂരിൽ അന്യസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്ന് കുഴിച്ചുമൂടി (Migrant worker killed by friends in Kollam Kannanalloor). അൽത്താഫ് മിയ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അൽത്താഫിന്‍റെ സുഹൃത്തുക്കളായ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുളപ്പാടം മുടിയൻ ചിറയിലാണ് സംഭവം. രണ്ടുദിവസം മുൻപ് ഇയാളെ കാണാനില്ലെന്ന പരാതി കണ്ണനല്ലൂർ പൊലീസിന് ലഭിച്ചിരുന്നു.

വെസ്റ്റ് ബംഗാൾ സ്വദേശിയാണ് അൽത്താഫ് മിയ. കഴിഞ്ഞ ഞായറാഴ്‌ചയാണ് യുവാവിനെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത്. സുഹൃത്തുക്കളാണ് പരാതി നൽകിയത്. തുടർന്ന് പൊലീസ് അൽത്താഫിന്‍റെയും സുഹൃത്തുക്കളുടെയും ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

ചീട്ടുകളിൽ വിദഗ്‌ധനായിരുന്നു അൽത്താഫ്. ഇയാൾ ചീട്ട് കളിയിലൂടെ ഉണ്ടാക്കിയ പണം തട്ടിയെടുക്കാൻ വേണ്ടിയാണ് സുഹൃത്തുക്കൾ കൊലപാതകം (Kollam Kannanalloor murder) നടത്തിയത്. ഇയാളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു. സംഭവ ദിവസം രാത്രിയോടെയാണ് കൃത്യം നടത്തിയതെന്നാണ് പ്രതികൾ പൊലീസിനോട് കുറ്റം സമ്മതിച്ചത്.

സമീപത്തെ ചുടുകട്ട ഫാക്‌ടറിയിലെ ജീവനക്കാരനായിരുന്നു അൽത്താഫ്. സുഹൃത്തുക്കൾ സമീപത്തെ കശുവണ്ടി ഫാക്‌ടറിയിൽ ജോലി ചെയ്‌തു വന്നിരുന്നവരാണ്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

വ്യാഴാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവ സ്ഥലത്തെത്തി മൃതദേഹം കുഴിച്ചെടുത്തത്. കണ്ണനല്ലൂർ പൊലീസ്, ഫോറസ്റ്റ് വിദഗ്‌ധർ, തഹസിൽദാർ എന്നിവരുടെ സാന്നിധ്യത്തിലാണ് അൽത്താഫിന്‍റെ മൃതദേഹം കുഴിച്ചെടുത്തത്. ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Also read: നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി; അമ്മയ്ക്ക് ജീവപര്യന്തം വിധിച്ച് കോടതി

അടുത്തിടെയാണ് കൊല്ലം പുത്തൂരിനടുത്ത് നവജാത ശിശുവിനെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസിൽ കുട്ടിയുടെ അമ്മയ്‌ക്ക് കൊല്ലം അഡിഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയ്‌ക്ക് ഐ പി സി സെക്ഷൻ 302 (കൊലപാതകം) പ്രകാരമുള്ള കുറ്റത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.

കുഞ്ഞിന്‍റെ മൃതദേഹം ഭാഗികമായി അഴുകിയ നിലയിലാണ് കണ്ടെത്തിയത്. ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബ ശ്രീ പ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ ശരീരം നായ്ക്കൾ കടിച്ചുകീറിയ നിലയിലായിരുന്നു. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിച്ചു.

ബന്ധുവീട്ടിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിടുക ആയിരുന്നു. തെരുവ് നായ്ക്കൾ മൃതദേഹം വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയതാണ്. അന്വേഷണത്തിൽ നടത്തിയ വൈദ്യപരിശോധനയിൽ യുവതി അടുത്തിടെ പ്രസവിച്ചതായി മനസിലായി. തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിൽ കുഞ്ഞ് യുവതിയുടേതാണെന്ന് തെളിയുകയായിരുന്നു.

2018 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് യുവതിയ്‌ക്ക് ശിക്ഷ വിധിച്ചത്.

Last Updated : Dec 22, 2023, 7:14 PM IST

ABOUT THE AUTHOR

...view details