കേരളം

kerala

സർക്കാരിന് നഷ്ടം ഒന്നരക്കോടി, നിര്‍മാണ പ്രവര്‍ത്തനം നിലച്ച് കിഴക്കേകല്ലട 66 കെവി സബ്‌സ്റ്റേഷൻ

By

Published : Sep 26, 2021, 9:49 AM IST

Updated : Sep 26, 2021, 12:47 PM IST

കിഴക്കേകല്ലട 66 കെവി സബ്‌സ്റ്റേഷന്‍ വാര്‍ത്ത  കിഴക്കേകല്ലട സബ്‌സ്റ്റേഷന്‍ വാര്‍ത്ത  കിഴക്കേകല്ലട വൈദ്യുത പദ്ധതി വാര്‍ത്ത  kizhakkekallada 66 kv substation news  kizhakkekallada substation construction halted news  substation construction work halted news  kollam 66 kv substation construction work halted news

കിഴക്കേകല്ലട, മൺറോ തുരുത്ത് പഞ്ചായത്തുകൾക്ക് പൂർണമായും പേരയം, പവിത്രേശ്വരം, കുണ്ടറ പഞ്ചായത്തുകൾക്ക് ഭാഗികമായും പ്രയോജനം ചെയ്യുന്ന പദ്ധതിയാണിത്.

കൊല്ലം: കിഴക്കേകല്ലടയിൽ തുടക്കമിട്ട കെഎസ്ഇബി 66 കെവി സബ്സ്റ്റേഷന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർണമായും നിലച്ചതായി ആരോപണം. പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ മാത്രമാണ് നടന്നിട്ടുള്ളതെന്നും സ്ഥലം കാടുകയറി ഇഴ ജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.

കിഴക്കേകല്ലട, മൺറോ തുരുത്ത് പഞ്ചായത്തുകൾക്ക് പൂർണമായും പേരയം, പവിത്രേശ്വരം, കുണ്ടറ പഞ്ചായത്തുകൾക്ക് ഭാഗികമായും പ്രയോജനം ചെയ്യുന്ന പദ്ധതിയായിരുന്നു കിഴക്കേകല്ലട 66 കെവി സബ്സ്റ്റേഷൻ. പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾക്ക് ഒന്നരക്കോടിയോളം രൂപ ചെലവാക്കിയ 66 കെവി സബ്സ്റ്റേഷൻ നിർമ്മാണം ഇലക്ട്രിസിറ്റി ബോർഡ് പൂർണമായും ഉപേക്ഷിച്ചിരിക്കുകയാണെന്ന് ജില്ല വികസന സമിതി അംഗം എബ്രഹാം സാമുവൽ ആരോപിക്കുന്നു.

സർക്കാരിന് നഷ്ടം ഒന്നരക്കോടി, നിര്‍മാണ പ്രവര്‍ത്തനം നിലച്ച് കിഴക്കേകല്ലട 66 കെവി സബ്‌സ്റ്റേഷൻ

2008ൽ എ.കെ ബാലൻ വൈദ്യുതി മന്ത്രി ആയിരുന്നപ്പോഴാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ചില വ്യക്തി താല്‍പര്യങ്ങളുടെ പേരിലാണ് പദ്ധതിക്ക് മുടക്കം വന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Also read: രാമക്കല്‍മേട് സോളാര്‍ വൈദ്യുതി പദ്ധതി: രണ്ട് മാസത്തിനുള്ളില്‍ കമ്മീഷന്‍ ചെയ്യുമെന്ന് അനർട്ട്

Last Updated :Sep 26, 2021, 12:47 PM IST

TAGGED:

ABOUT THE AUTHOR

...view details