കേരളം

kerala

കാസർകോട് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jun 17, 2020, 8:05 PM IST

ജില്ലയില്‍ 3641 പേരാണ് നിരീക്ഷണത്തിലുള്ളത്

കാസർകോട് വാർത്ത  ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ്  covid confirmed nine others to Kasargod  Kasargod news
കാസർകോട് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കാസർകോട്: ജില്ലയിൽ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരുമാണ്. അതേസമയം ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. വീടുകളില്‍ 3328 പേരും സ്ഥാപന നിരീക്ഷണത്തില്‍ 313 പേരുമുള്‍പ്പെടെ ജില്ലയില്‍ 3641 പേരാണ് നിരീക്ഷണത്തിലുള്ളത്. 476 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. പുതിയതായി 94 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 255 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

ABOUT THE AUTHOR

...view details