കേരളം

kerala

കണ്ണൂരിൽ പെട്രോൾ ബോംബുകളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ

By

Published : Sep 23, 2022, 1:31 PM IST

Harthal  Popular Front activist arrest  Popular Front hartal  petrol bombs seized in Kannur  petrol bombs seized from pfi activist  പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ  പിഎഫ്ഐ പ്രവർത്തകനിൽ നിന്നും പെട്രോൾ ബോംബ് പിടികൂടി  കണ്ണൂർ പെട്രോൾ ബോംബ് പിടികൂടി  കല്യാശേരി  പോപ്പുലർ ഫ്രണ്ട് ഹർത്താൽ
കണ്ണൂരിൽ പെട്രോൾ ബോംബുകളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ

രണ്ട് പെട്രോൾ ബോംബുകളാണ് പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനിൽ നിന്നും കണ്ടെടുത്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു.

കണ്ണൂർ: കല്ല്യാശ്ശേരിയിൽ രണ്ട് പെട്രോൾ ബോംബുകളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു. ഇരുചക്ര വാഹനത്തിൽ ആക്രമണം ലക്ഷ്യമിട്ട് പെട്രോൾ ബോംബുകളുമായി പോകവെയാണ് ഇയാൾ പിടിയിലായത്. കല്ല്യാശ്ശേരി–മാങ്ങാട് റോഡിൽ വച്ചാണ് പെട്രോൾ ബോംബുകൾ പിടികൂടിയത്.

കണ്ണൂരിൽ പെട്രോൾ ബോംബുകളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ

അതിനിടെ, ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ആര്‍ക്കും പരിക്കില്ല. ബോംബെറിഞ്ഞവരെ കണ്ടെത്താനായില്ല.

കണ്ണൂരില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വാഹന ഗതാഗതം നിലച്ച അവസ്ഥയിലാണ്. അപൂര്‍വം ചില കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് സര്‍വിസ് നടത്തുന്നത്. വളപട്ടണത്തും തളിപറമ്പിലും ടയറുകള്‍ റോഡിലിട്ട് കത്തിച്ചു. പൊലീസെത്തി ഇവ നീക്കം ചെയ്‌തു.

ABOUT THE AUTHOR

...view details