കേരളം

kerala

പാര്‍ട്ടിഫണ്ട് തിരിമറി: പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്ന് വി. കുഞ്ഞികൃഷ്‌ണന്‍

By

Published : Jun 23, 2022, 1:40 PM IST

payyannur party fund case against ex ac secretary v kunjikrishnan  payyannur party fund case  പയ്യന്നൂര്‍ പാര്‍ട്ടിഫണ്ട് തിരിമറി  പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്ന് വി കുഞ്ഞികൃഷ്‌ണന്‍  പയ്യന്നൂരിലെ പാര്‍ട്ടിഫണ്ട് തിരിമറി വിവാദc  സിപിഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി  സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി

പി. കണ്ണന്‍ നായര്‍ മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥിയായിട്ടും കുഞ്ഞികൃഷ്‌ണന്‍ വേദി പങ്കിടാന്‍ മടിച്ചു

കണ്ണൂര്‍: പയ്യന്നൂരിലെ പാര്‍ട്ടിഫണ്ട് തിരിമറി വിവാദങ്ങളുമായി ബന്ധപ്പെട്ട നടപടികളെ തുടര്‍ന്ന് പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്ന് സിപിഎം പയ്യന്നൂര്‍ ഏരിയ മുന്‍ സെക്രട്ടറി വി. കുഞ്ഞികൃഷ്‌ണന്‍. അദ്ദേഹത്തിന്‍റെ വീടിന് സമീപം നിര്‍മിച്ച പി. കണ്ണന്‍ നായര്‍ മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് ക്ഷണിക്കപ്പെട്ട അതിഥിയായിട്ടും കുഞ്ഞികൃഷ്‌ണന്‍ വേദി പങ്കിടാന്‍ മടിച്ചത്. കെട്ടിടത്തിന്‍റെ ഉദ്ഘാടനവേളയില്‍ കാഴ്‌ചക്കാരനായി കുഞ്ഞികൃഷ്‌ണന്‍ മാറി നില്‍ക്കുകയായിരുന്നു.

പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്ന് വി. കുഞ്ഞികൃഷ്‌ണന്‍

ചടങ്ങില്‍ സ്വാഗതം പറഞ്ഞ എം. സുനില്‍കുമാര്‍ കുഞ്ഞികൃഷ്‌ണനെ വേദിയിലേക്ക് ക്ഷണിച്ചെങ്കിലും വേദിയിലേക്ക് കയറാന്‍ അദ്ദേഹം തയ്യാറായില്ല. പയ്യന്നൂരിലെ ഫണ്ടുതിരിമറി വിവാദങ്ങളെ തുടര്‍ന്ന് വി. കുഞ്ഞികൃഷ്‌ണനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയായിരുന്ന കുഞ്ഞികൃഷ്‌ണനെ സ്ഥാനത്തു നിന്നും നീക്കി പകരം ടി.വി രാജേഷിനെ നിയോഗിച്ചു. പാര്‍ട്ടിയുടെ ഈ നടപടിയെ തുടര്‍ന്നാണ് കുഞ്ഞികൃഷ്‌ണന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചത്.

Also Read പാര്‍ട്ടിഫണ്ട് തിരിമറി: കുഞ്ഞികൃഷ്‌ണനുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്‌ടി, പി ജയരാജന്‍

ABOUT THE AUTHOR

...view details